റിയാദ്: സൗദി, ജര്‍മന്‍ സഹകരണത്തില്‍ 400 കമ്പനികളിലായി എട്ട് കോടി ഡോളറിന്‍െറ നിക്ഷേപം സൗദിയില്‍ നിലവിലുണ്ടെന്ന് മുന്‍ ജര്‍മന്‍ പ്രസിഡന്‍റ് ക്രിസ്റ്റ്യന്‍ വോള്‍ഫ് വ്യക്തമാക്കി. കിഴക്കന്‍ പ്രവിശ്യയിലെ ചേംബര്‍ മേധാവികളുമായി ഞായറാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് കൂടുതല്‍ സാമ്പത്തിക സഹകരണത്തിന് ഇരുരാജ്യങ്ങളും ധാരണയായത്.
സൗദി അറേബ്യയുടെ വിഷന്‍ 2030-ന്‍െറ ഭാഗമായി ഊര്‍ജ്ജം, ജലം, ടെക്നോളജി, എഞ്ചിനീയറിങ്, വൈദ്യം എന്നീ മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിന് സാധ്യത തുറന്നതായി ചേംബര്‍ സെക്രട്ടറി ജനറല്‍ അബ്ദുറഹ്മാന്‍ അല്‍വാബില്‍ പറഞ്ഞു. മുന്‍ പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ സൗദിയില്‍ ഒൗദ്യോഗിക സന്ദര്‍ശനത്തിനത്തെിയ ബിസ്നസ് സംഘത്തിന് നല്‍കിയ സ്വീകരണച്ചടങ്ങിലാണ് അല്‍വാബില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സൗദിയുടെ പെട്രോള്‍ ഇതര വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച പദ്ധതികളുടെ ഭാഗമായാണ് പുതിയ നിക്ഷേപങ്ങള്‍ കടന്നുവരുന്നത്. 2015ല്‍ മാത്രം 74,000 സൗദി പൗരന്മാര്‍ക്ക് ജര്‍മനി സന്ദര്‍ശകവിസ നല്‍കിയിട്ടുണ്ട് എന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്‍െറയും സഹകരണത്തിന്‍െറയും തെളിവാണെന്ന് വാണിജ്യ നിവേദക സംഘം മേധാവി ഒലിവര്‍ വ്യക്തമാക്കി.
പുതിയ ഊര്‍ജ്ജ മേഖലയിലും റിനോവബിള്‍ എനര്‍ജി പദ്ധതികളിലും മുതലിറക്കാനും ജര്‍മനിക്ക് ഉദ്ദേശ്യമുണ്ടെന്ന് ചേംബര്‍ അംഗം ഫൈസല്‍ അല്‍ഖുറൈശി പറഞ്ഞു. വിദേശ മുതല്‍മുടക്കുകാരെ മധ്യപൗരസ്ത്യ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതില്‍ സൗദിക്ക് സുപ്രധാന പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.