റിയാദ്: ടൈല്‍സ് ഒട്ടിക്കാനുള്ള ദ്രവക്കൂട്ടിന്‍െറ ചാക്കുകളില്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ച 835900 മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി. ട്രെയിലറില്‍ കൊണ്ടുവന്ന ചാക്കുകളിലാണ് ഗുളികകളുണ്ടായിരുന്നത്. വിദേശത്തുനിന്നത്തെിയ മയക്കുമരുന്ന് രാജ്യത്തിനകത്ത് വിതരണം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെയാണ് സൗദി നര്‍കോട്ടിക് വിഭാഗം വിവരം കിട്ടിയതിന്‍െറ അടിസ്ഥാനത്തില്‍ വഴിയില്‍ തടഞ്ഞ് പിടികൂടിയത്. സിറിയക്കാരനായ ട്രെയിലര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്താണ് തടയാന്‍ കഴിഞ്ഞതെന്ന് നര്‍കോട്ടിക് വിഭാഗം ഡയറക്ടര്‍ ജനറല്‍ കേണല്‍ അബ്ദുല്‍ അസീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.