യമനില്‍ ഇറാന്‍ നിര്‍മിത ഡ്രോണ്‍ സഖ്യസേന വെടിവെച്ചിട്ടു

റിയാദ്: യമന്‍ ആകാശത്ത് പറന്ന ഇറാന്‍ നിര്‍മിത ഡ്രോണ്‍ സൗദി നേതൃത്വത്തിലുള്ള സഖ്യസേന വെടിവെച്ചിട്ടു. നിയന്ത്രണത്തിനായി വന്‍യുദ്ധം നടക്കുന്ന തീരനഗരമായ മോക്കയിലാണ് സംഭവം. അവിടെ നിലകൊള്ളുന്ന ഒൗദ്യോഗിക യമന്‍ സൈന്യത്തെ ലക്ഷ്യമിട്ടാണ് ഡ്രോണ്‍ വിക്ഷേപിച്ചത്. പതിവു ആകാശ നിരീക്ഷണത്തിനിടെയാണ് ആളില്ലാവിമാനം സഖ്യസേനയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഡ്രോണ്‍ പറന്നുയര്‍ന്ന ഉടന്‍ തന്നെയായിരുന്നു ഇത്.  അധികം പറക്കുന്നതിന് മുമ്പുതന്നെ ഡ്രോണിനെ തകര്‍ത്തുവെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. 
മേഖലയില്‍ ഇറാന്‍െറ ഇടപെടലിന്‍െറ വ്യക്തമായ ഉദാഹരണമായി ഈ സംഭവം ചൂണ്ടിക്കാട്ടപ്പെടുന്നു. ഹൂതികള്‍ക്ക് ഇറാനാണ് ആയുധങ്ങള്‍ നല്‍കുന്നതതെന്ന് ദീര്‍ഘകാലമായി അറബ് രാഷ്ട്രങ്ങള്‍ പരാതിപ്പെടുന്നുണ്ട്.  

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.