ജിദ്ദ: റിപ്പബ്ളിക് ദിനാഘോഷത്തിന്‍െറ ഭാഗമായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പാര്‍ക് ഹയാത്ത് ഹോട്ടലില്‍ വിരുന്നൊരുക്കി. ഇന്ത്യ-സൗദി ബന്ധത്തിന്‍െറ ഊഷ്മളത പങ്കുവെച്ച ചടങ്ങില്‍ സൗദി വിദേശ മന്ത്രാലയ മക്ക മേഖല ഡയറക്ടര്‍ അംബാസഡര്‍ ജമാല്‍ ബല്‍ഖയൂര്‍ മുഖ്യാതിഥിയായിരുന്നു. വിവിധ രാജ്യങ്ങളുടെ കോണ്‍സല്‍ ജനറല്‍മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, സൗദി പൗരപ്രമുഖര്‍, വ്യാപാര, വാണിജ്യ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് വിശിഷ്ടാതിഥികളെ അഭിസംബോധന ചെയ്തു. സൗദി പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിന് വിസ എളുപ്പം ലഭ്യമാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും കോണ്‍സുലേറ്റ് സ്വീകരിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. വിസ നടപടിക്രമങ്ങള്‍ സൗഹാര്‍ദപരമായാണ് നടത്തുന്നത്. ഇന്ത്യയുടെ ബിസിനസ് പങ്കാളികളില്‍ നാലാം സ്ഥാനത്തുള്ള സൗദി അറേബ്യയാണ് ഇന്ത്യക്കാവശ്യായ ഊര്‍ജത്തില്‍ 20 ശതമാനവും നല്‍കുന്നത്. നാറ്റാണ്ടുകളായുള്ള ഇന്ത്യ-സൗദി വ്യാപാര ബന്ധം അനുദിനം വളരുകയാണെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നത്തെിയ സാബ്റി സഹോദരന്മാരുടെ ഖവാലി വിരുന്നുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.