ജിദ്ദ ലോകത്തിന്‍െറ  മുന്‍നിരയിലത്തെും -അമീര്‍ ഖാലിദ് 

ജിദ്ദ: ലോകത്ത് മുന്‍നിരയിലത്തൊന്‍ യോഗ്യതയുള്ള പട്ടണമാണ് ജിദ്ദയെന്ന് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍. ജിദ്ദ ഗവര്‍ണറേറ്റ് ആസ്ഥാനത്ത് ജിദ്ദ ഡെവലപ്മെന്‍റ് ലോക്കല്‍ കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആസൂത്രണം, നാഗരികത, പുരോഗതി എന്നിവയാല്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറാന്‍ യോഗ്യത ജിദ്ദ പട്ടണത്തിനുണ്ട്.

ഇന്ന് ലോകത്ത് ഒന്നാംനിരയിലേക്ക് എത്താന്‍ ഒരുങ്ങി നില്‍ക്കുന്ന പട്ടണം ജിദ്ദയാണെന്നും ജിദ്ദ നിവാസികളും ഗവര്‍ണറേറ്റും അതിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മക്ക ഗവര്‍ണര്‍ ഇന്നലെ ജിദ്ദ മേഖല സന്ദര്‍ശിക്കുകയും നടപ്പാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ കാണുകയും ചെയ്തു. വൈകിയ പദ്ധതികള്‍ എത്രയുംവേഗം നടപ്പാക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഏഴ് വൈദ്യുതി സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്തു. 
43 ബില്യണിലധികം റിയാലിന്‍െറ പദ്ധതികളാണ് മേഖലയില്‍ അടുത്തിടെ പൂര്‍ത്തിയായിരിക്കുന്നത്. ആരോഗ്യം, മുനിസിപ്പാലിറ്റി, വിദ്യാഭ്യാസം, ജലവൈദ്യുതി, സാമൂഹ്യ വികസനം, റെഡ്ക്രസന്‍റ്, കൃഷി എന്നീ വകുപ്പുകളുടെ പദ്ധതികള്‍ ഇതിലുള്‍പ്പെടും.  

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.