റിയാദ് - തിരുവനന്തപുരം  എയര്‍ ഇന്ത്യ എക്സ്പ്രസ് 16 മുതല്‍

റിയാദ്: റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നു. 
നിലവില്‍ കോഴിക്കോട്ടേക്കുള്ള സര്‍വീസാണ് ജനുവരി 16 മുതല്‍ തിരുവനന്തപുരത്തേക്ക് നീട്ടുന്നതെന്ന് എയര്‍ ഇന്ത്യ റിയാദ് സ്റ്റേഷന്‍ മാനേജര്‍ കുന്ദന്‍ലാല്‍ ഗൊത്തുവാള്‍ അറിയിച്ചു. ആഴ്ചയില്‍ നാല് സര്‍വീസാണ് തുടക്കത്തില്‍. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചക്ക് ശേഷം 1.15ന് റിയാദില്‍ നിന്ന് പറുപ്പെടുന്ന വിമാനം രാത്രി 8.45ന് കോഴിക്കോട്ടത്തെും. 
അവിടെ നിന്ന് 10.50ന് പുറപ്പെട്ട് 11.45ന് തിരുവനന്തപുരത്തത്തെും. തിരികെ രാവിലെ ഏഴിനാണ് തിരുവനന്തപുരത്ത് നിന്ന് വിമാനം. 7.55ന് കോഴിക്കോട്ടത്തെി 9.15ന് അവിടെ നിന്ന് തിരിച്ച് 11.45ഓടെ റിയാദിലത്തെും. ഫെബ്രുവരി 18 മുതല്‍ ശനിയാഴ്ചയും കൂടി ഉള്‍പ്പെടുത്തി സര്‍വീസുകളുടെ എണ്ണം അഞ്ചാക്കി ഉയര്‍ത്തും. റിയാദില്‍ നിന്ന് 30 കിലോയാണ് ബാഗേജിന് അനുമതി. ഏഴുകിലോ കൈയ്യിലും. 
എന്നാല്‍ തിരികെ 20 കിലോക്കും ഏഴിനും മാത്രമേ അനുമതിയുള്ളൂ. ഓഫ് സീസണ്‍ പ്രമാണിച്ച് റിയാദില്‍ നിന്ന് മുംബൈ, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
ജനുവരി 31നകം ടിക്കറ്റെടുക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.