ജിദ്ദ: സ്കൂള്‍ ജീവിതത്തിന്‍െറ ഓര്‍മകളുടെ വേരുകള്‍ തേടിയും അനുഭവങ്ങള്‍ പങ്കുവെച്ചും കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ററി സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥികള്‍ വാര്‍ഷിക സംഗമം സംഘടിപ്പിച്ചു.
ശറഫിയ്യ ഹില്‍ടോപ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ബഷീര്‍ തൊട്ടിയന്‍ ഉദ്്ഘാടനം ചെയ്തു. പ്രസിഡന്‍റ്് കബീര്‍ നീറാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൂന്നു പതിറ്റാണ്ടു മുമ്പ് സ്കൂളില്‍ പഠിച്ച അബ്്ദുറഹ്്മാനുള്ള ആദരവ് നാസര്‍ ഇത്താക്ക നിര്‍വഹിച്ചു. റിയാദ്, ഹാഈല്‍, മക്ക, ത്വാഇഫ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു.
മുനീര്‍, കെ.എന്‍.എ ലത്തീഫ്, റഹ്്മത്തലി തുറക്കല്‍, മൂനീര്‍ കോപിലാന്‍, കെ.പി സലാഹുദ്ദീന്‍, ഹാഷിം, അനീഷ് എന്നിവര്‍ സംസാരിച്ചു.
വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അസ്ഹര്‍ ഷാ, പി.കെ സിറാജ്, ഇര്‍ഷാദ് കളത്തിങ്ങല്‍, നൗഷാദ് ബാവ, ഷമീര്‍ കുഞ്ഞ, വാഹിദ് പറമ്പാടന്‍, ഷാജി തുറക്കല്‍ എന്നിവര്‍ വിതരണം ചെയ്തു. റഫീഖ് ബാബു, അഷ്്കര്‍ ബാബു, അന്‍സാര്‍, ഷിഹാബ്, ഷിബ, കെ.സി അനീഷ്, ജംസീര്‍ കളപ്പുറത്ത് എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. ഇര്‍ഷാദ് മിമിക്രി അവതരിപ്പിച്ചു. സെക്രട്ടറി ഷാഹിദ് കളപ്പുറത്ത് സ്വാഗതവും ട്രഷറര്‍ ജംഷാദ് നീറാട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.