റിയാദ്: കൊച്ചി കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് റിയാദില്‍ തുടക്കമായി. നൃൂ സഫാമക്ക എവര്‍ റോളിങ് ട്രോഫിക്ക് വേണ്ടി നസീം എക്സിറ്റ് 30ലെ ചെപ്പ് മെമ്മോറിയല്‍ ഗ്രൗണ്ടില്‍ നാലു കളികള്‍ നടന്നു. ആദൃ മത്സരത്തില്‍ ബ്ളാസ്റ്റേഴ്സ് വൈ.സി.സി 10 റണ്‍സിന് ഐ ലീഡ് മംഗലാപുരത്തെ തോല്‍പിച്ചു. രണ്ടാം മത്സരത്തില്‍ കാശ്മീര്‍ ക്രിക്കറ്റ് ക്ളബ്, 37 റണ്‍സിന് പ്രവാസി ക്രിക്കറ്റ് ക്ളബിനെ പരാജയപ്പെടുത്തി. മൂന്നാം മത്സരത്തില്‍ ഫൈ്ള ബ്രദേഴ്സ് ചെന്നൈ 46 റണ്‍സിന് കെ.കെ.ആര്‍ ബി ടീമിനെയും അവസാന മത്സരത്തില്‍ ഫൈറ്റേഴ്സ് റിയാദ് 14 റണ്‍സിന് ആര്‍.എഫ്.സി മലപ്പുറത്തെയും അടിയറവ് പറയിച്ചു. ടൂര്‍ണമെന്‍റ് കെ.എം.സി.സി എറണാകുളം ജില്ല പ്രസിഡന്‍റ് അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. നൃൂ സഫാമക്ക മാനേജര്‍ അശ്റഫ്, ജാലകം ചീഫ് എഡിറ്റര്‍ ഫജ്റുദ്ദീന്‍ മൂപ്പന്‍ എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. കൊച്ചി കൂട്ടായ്മ ട്രഷറര്‍ ഹനീഫ് ബാവ അധൃക്ഷത വഹിച്ചു. ടൂര്‍ണമെന്‍റ് കമ്മിറ്റി കണ്‍വീനര്‍ രഞ്ജിത് സ്വാഗതവും സ്പോര്‍ട്സ് കണ്‍വീനര്‍ റഫീഖ് നന്ദിയും പറഞ്ഞു. ഷിബിന്‍, ജിബിന്‍, തന്‍സീര്‍, റിയാസ്, അല്‍ത്വാഫ്, സഫര്‍, വാജിദ്, ഷാജി ഹുസൈന്‍, ഷഹാസ്, ഷിഹാദ്, ഷാജഹാന്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു. ഈ വെള്ളിയാഴ്ച സൂപ്പര്‍ ഇലവനും അസംഗഢ് നൈറ്റ് റൈഡേഴ്സും റോക്ക് സ്റ്റാര്‍ സി.സിയും റിയാദ് ഹുരിക്കേന്‍സും യു.പി ന്യൂ യങ് സ്റ്റാറും ഫൈറ്റേഴ്സ് മഹ്ദൂദും ബദീഅ ക്രിക്കറ്റ് ക്ളബും യു.പി ന്യൂ ഫെയ്സ് ബത്ഹയും തമ്മില്‍ മത്സരിക്കും. രാവിലെ ആറ് മുതല്‍ മത്സരങ്ങള്‍ തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.