ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികള്‍

ജിദ്ദ: ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റായി പി.എം. മായിന്‍കുട്ടിയെയും (മലയാളം ന്യൂസ്), ജനറല്‍ സെക്രട്ടറിയായി സാദിഖലി തുവ്വൂരിനെയും (മീഡിയ വണ്‍), ട്രഷററായി സുല്‍ഫിക്കര്‍ ഒതായിയെയും (അമൃത ടിവി) തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റ്  ഹാശിം കോഴിക്കോട് (ജയ്ഹിന്ദ് ടിവി), ജോയിന്‍റ്് സെക്രട്ടറി പി. കെ സിറാജുദ്ദീന്‍ (ഗള്‍ഫ് മാധ്യമം) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. അബ്ദുറഹ്മാന്‍ വണ്ടൂര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
റാറാവീസ് റെസ്്റ്റോറന്‍റില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ സ്ഥാനം ഒഴിഞ്ഞ പ്രസിഡന്‍റ് ജാഫറലി പാലക്കോട് അധ്യക്ഷത വഹിച്ചു. അബ്്ദുറഹ്മാന്‍ വണ്ടൂര്‍ വാര്‍ഷിക റിപ്പോര്‍ട്ടും കബീര്‍ കൊണ്ടോട്ടി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 
ഹസന്‍ ചെറൂപ്പ, മൂസക്കുട്ടി വെട്ടിക്കാട്ടിരി, സി.കെ.ശാക്കിര്‍, ജലീല്‍ കണ്ണമംഗലം, ഷെരീഫ് സാഗര്‍, ബഷീര്‍ തൊട്ടിയന്‍, ഹനീഫ ഇയ്യംമടക്കല്‍, മുസ്തഫ പെരുവള്ളൂര്‍, ശിവന്‍ പിള്ള, ജിഹാദുദ്ദീന്‍, നാസര്‍ കാരക്കുന്ന്, നിയാസ് തൊടികപ്പുലം എന്നിവര്‍ ആശംസ നേര്‍ന്നു. നാസര്‍ കരുളായി സ്വാഗതവും സുല്‍ഫിക്കര്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.