നവോദയ കുടുംബവേദി രൂപവത്കരിച്ചു

ജിദ്ദ: ജിദ്ദ നവോദയ സനാഇയ്യ ഏരിയ കുടുംബ വേദി രൂപവത്കരിച്ചു. 
സനല്‍ കോട്ടയം അധ്യക്ഷത വഹിച്ച യോഗം കുടുംബവേദി കണ്‍വീനര്‍ ജുമൈല അബു ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി നവാസ് വെമ്പായം കുടുംബവേദിയെ കുറിച്ച് സംസാരിച്ചു. ഡോ. റോബി ഇമാനുവല്‍, ഡോ. വി.പി.ശബരീനാഥ് എന്നിവര്‍ പ്രഭാഷണം നടത്തി.
കുടുംബവേദിയുടെ പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. കണ്‍വീനറായി ഷംസുദ്ദീന്‍ കൊല്ലം, ജോ:കണ്‍വീനറായി സനല്‍ കോട്ടയം, വനിതാ കണ്‍വീനറായി സൗമ്യ വി.പി യേയും, ജോ:കണ്‍ വീനറായി ദീപ്തി പ്രതീഷ് എന്നിരടക്കം പതിമൂന്ന് പേരടങ്ങിയ കമ്മിറ്റി നിലവില്‍ വന്നു. കലാവേദിയുടെ കണ്‍വീനറായി ലക്ചറര്‍ കൃഷ്ണകുമാര്‍ കോട്ടയം,  ജോ:കണ്‍ വീനറായി റസീന ഷംസുദീന്‍ എന്നിവരേയും തെരഞ്ഞെടുത്തു.
ബാലവേദി കണ്‍വീനര്‍ ചിഞ്ചുമോള്‍, രക്ഷാധികാരിസമിതി അംഗം ശ്രീകുമാര്‍ മാവേലിക്കര, മുംതാസ് അബ്ബാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശശിധരന്‍ സ്വാഗതവും ശംസുദ്ദീന്‍ നന്ദി യും പറഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.