റിയാദ്: ദമ്പതികളാണെന്ന് ഒൗദ്യോഗികമായി തെളിയിക്കാനാവാത്തതിനാല്‍ ഭര്‍ത്താവ് അടുത്തുണ്ടായിട്ടും ഭാര്യയുടെ മൃതദേഹം ഖബറടക്കാനായില്ല. അല്‍ഖര്‍ജില്‍ ഹൃദയാഘാതം മൂലം മരിച്ച ആന്ധ്രപ്രദേശ് ചിറ്റൂര്‍ കളിച്ചര്‍ളെ സ്വദേശിനി സയ്യിദ വഹിദൂന്‍െറ (57) മൃതദേഹം ഒരു മാസത്തിന് ശേഷം സ്വദേശത്ത് നിന്ന് സഹോദരന്‍െറ അനുമതി പത്രം എത്തിച്ചിട്ട് ശേഷമാണ് സംസ്കരിച്ചത്. അല്‍ഖര്‍ജിലുള്ള സ്വദേശിയുടെ വീട്ടില്‍ വീട്ടുവേലക്കാരിയായി 10 വര്‍ഷം മുമ്പാണ് ഇവര്‍ എത്തിയത്. നാട്ടുകാരനുമായുള്ള ദാമ്പത്യം തകരാറിലായി ബന്ധം വിഛേദിക്കപ്പെട്ടതിന്‍െറ പിന്നാലെയാണ് ഇവര്‍ ജോലി തേടി സൗദിയിലത്തെിയത്. ഈ ബന്ധത്തില്‍ രണ്ടു മക്കളുണ്ട്. അല്‍ഖര്‍ജിലത്തെി നാല് വര്‍ഷത്തിന് ശേഷം സമീപത്ത് ജോലി ചെയ്തിരുന്ന ആന്ധ്രാപ്രദേശ് സ്വദേശിയുമായി പരിചയപ്പെടുകയും ഈ ബന്ധം വിവാഹത്തിലേക്ക് വഴിമാറുകയും ചെയ്തു. നിയമപരമായി വിവാഹം കഴിച്ചിരുന്നില്ളെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഇത് സംബന്ധിച്ച രേഖകളുമുണ്ടായില്ല. ദമ്പതികളായി ജീവിതം തുടര്‍ന്ന ഇവര്‍ ഇടക്കിടെ നാട്ടില്‍ പോയി വരികയും ചെയ്തിരുന്നു. ഒടുവില്‍ ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി മടങ്ങിയത്. നവംബര്‍ 28നാണ് മരണം സംഭവിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദമ്പതികളാണെന്ന് തെളിയിക്കാനുള്ള രേഖകളൊന്നും ഭര്‍ത്താവിന്‍െറ കൈയ്യിലില്ലാത്തതിനാല്‍ ഖബറടക്കലിനുവേണ്ടിയുള്ള നിയമനടപടികളൊന്നും പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്ന് തൊഴിലുടമ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകന്‍ മുനീര്‍ മാവൂരുമായി ബന്ധപ്പെട്ടു. വെല്‍ഫെയര്‍ കോഓര്‍ഡിനേറ്റര്‍ മുനീബ് പാഴൂരിന്‍െറ സഹായത്തോടെ റിയാദിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചു. മൃതദേഹം ഖബറടക്കാന്‍ അനുമതി നല്‍കി മകള്‍ പവര്‍ ഓഫ് അറ്റോര്‍ണി അയച്ചു. 15 വയസുകാരി ഒപ്പിട്ടതായതിനാല്‍ ഇതിന് നിയമപരമായ സാധുതയില്ളെന്നും ഭര്‍ത്താവോ മാതാപിതാക്കളോ ഒപ്പിടണമെന്നും എംബസിയധികൃതര്‍ അറിയിച്ചു. മകനും പ്രായപൂര്‍ത്തിയായിട്ടില്ല. നാട്ടുകാരനുമായുള്ള വൈവാഹിക ബന്ധത്തിന് മാത്രമാണ് നിയമസാധുതയുള്ളതെന്ന് കണ്ടത്തെിയെങ്കിലും ആ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. സോഷ്യല്‍ ഫോറം ആന്ധ്രപ്രദേശ് വെല്‍ഫെയര്‍ ഇന്‍ചാര്‍ജ് ജാവേദ് സെയ്യിദ് വഹിദൂന്‍െറ സഹോദരനെ കണ്ടത്തെുകയും അയാളില്‍ നിന്ന് അനുമതി പത്രം വാങ്ങി അയക്കുകയും ചെയ്തു.
ഇതോടെയാണ് നിയമപരമായ തടസങ്ങള്‍ മാറിയത്. കഴിഞ്ഞ ദിവസം അസ്ര്‍ നമസ്കാരത്തിന് ശേഷം അല്‍ഖര്‍ജ് ദിലം മഖ്ബറയില്‍ ഖബറടക്കി. ഫോറം പ്രവര്‍ത്തകരായ മുസ്തഫ ചാവക്കാട്, അശ്്റഫ്, ജാവേദ് എന്നിവരും സഹായത്തിന് രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.