ഫുട്ബാള്‍ ടൂര്‍ണമെന്‍റ് തുടങ്ങി

ജിദ്ദ: റുവൈസ് ഇന്ത്യ ഫ്രറ്റേണിറ്റിഫോറം നടത്തുന്ന ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ ആദ്യപാദമത്സരങ്ങള്‍ അരങ്ങേറി. ഖാലിദ് ഇബ്നുവലീദ് സ്ട്രീറ്റിനു സമീപത്തെ ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങള്‍ ഐ.എസ്.എഫ് ജിദ്ദ കേരള ഘടകം ജനറല്‍ സെക്രട്ടറി ഹനീഫ കടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അബ്്ദുല്‍കരിം സ്വാഗതം പറഞ്ഞു. മുസ്തഫ പാമങ്ങാടന്‍ അധ്യക്ഷത വഹിച്ചു. 
ആദ്യമത്സരത്തില്‍ ഖാലിദ് ഇബ്നുവലീദ് എഫ്.സി ശാറാസൈദ് എഫ്.സിയെ നേരിട്ടു. ഇരുടീമുകളും രണ്ടുവീതം ഗോളുകള്‍ സ്കോര്‍ ചെയ്ത മത്സരം സമനിലയില്‍ പിരിഞ്ഞു. ഖാലിദ് ഇബ്നുവലീദ് എഫ്.സിക്കുവേണ്ടി അഷ്റഫ്, സകരിയ്യയും ശാറാസൈദ് എഫ്.സിക്ക് വ േണ്ടി ജംശീദ് എന്നിവരാണ് ഗോളുകള്‍ സ്കോര്‍ ചെയ്തത്. രണ്ടാം മത്സരത്തില്‍ അല്‍ഹംറ എഫ്.സി ഒന്നിനെതിരെ മൂന്ന്ഗോളുകള്‍ക്ക് അന്തലൂസ് എഫ്.സിയെ പരാജയപ്പെടുത്തി. അദ്നാന്‍, മുനീര്‍, മുഹമ്മദലി പുളിക്കല്‍ എന്നിവര്‍ അല്‍ഹംറക്കു വേണ്ടിയും സമീര്‍ വലിയങ്ങാടി അന്തലൂസിന് വേണ്ടിയും സ്കോര്‍ ചെയ്തു. ആലിക്കോയചാലിയം, റമീസ് തിരൂര്‍ക്കാട്, സിദ്ദീഖലി എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.