റിയാദ്: ഇന്ത്യക്കാര്‍ക്ക് മാത്രം അപേക്ഷിക്കാമെന്ന തരത്തില്‍ വന്ന തൊഴില്‍ പരസ്യത്തിനെതിരെ മന്ത്രാലയം അന്വേഷണം തുടങ്ങി. സ്വദേശികള്‍ തൊഴില്‍രഹിതരായി തുടരുമ്പോള്‍ വരുന്ന ഇത്തരം പരസ്യങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് സാമൂഹികമാധ്യമങ്ങളില്‍ ഉയര്‍ന്നത്.സൗദി അറേബ്യയിലെ ഒരു കമ്പനിയിലേക്ക് എന്‍ജിനീയറിങ് ഒഴിവുകള്‍ക്ക് ഇന്ത്യക്കാരെ ക്ഷണിക്കുന്നുവെന്നായിരുന്നു പരസ്യം . ഈ സ്ഥാപനത്തിന്‍െറ ഖത്തര്‍, യു.എ.ഇ, ബഹ്റൈന്‍, ഒമാന്‍ എന്നിവിടങ്ങളിലെ ഓഫീസുകളിലും ഒഴിവുണ്ട്. പരസ്യത്തിലെ വാചകങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് നിരവധി സ്വദേശികള്‍ ഇതിനെതിരെ രംഗത്തുവന്നിരുന്നു. വിവേചനപരമാണ് പരസ്യമെന്നായിരുന്നു പ്രധാന ആക്ഷേപം. ഇതുശ്രദ്ധയില്‍ പെട്ട തൊഴില്‍ മന്ത്രാലയം കടുത്ത നടപടിക്കൊരുങ്ങുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം പരസ്യങ്ങള്‍ അസ്വീകാര്യമാണെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രാലയം വൃത്തങ്ങള്‍ വ്യക്തമാക്കി.
മന്ത്രാലയത്തിന്‍െറ നയനിലപാടുകള്‍ക്ക് യോജിക്കാത്ത തരത്തില്‍ വരുന്ന പരസ്യങ്ങളില്‍ അത് പോസ്റ്റ് ചെയ്തവരെ ഉത്തരവാദികളാക്കുമെന്ന് മന്ത്രാലയം വക്താവ് ഖാലിദ് അബാ അല്‍ ഖലീല്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ഇത്തരം പരസ്യങ്ങള്‍ ഒരുകാരണത്താലും അനുവദിക്കില്ല. വിഷയം തൊഴില്‍, സാമൂഹിക ക്ഷേമ വകുപ്പിന്‍െറ പരിഗണനയിലാണ്. നടപടി ഉറപ്പാണ് - അദ്ദേഹം സൂചിപ്പിച്ചു.
ഈ ജോലിക്ക് അനുയോജ്യരായ നിരവധി സ്വദേശികള്‍ തൊഴില്‍രഹിതരായി തുടരുമ്പോള്‍ വരുന്ന ഇത്തരം പരസ്യങ്ങള്‍ ശരിയല്ളെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശം. ഈ പരസ്യത്തില്‍ വാഗ്ദാനം ചെയ്ത ശമ്പളത്തിലും പലരും ആശ്ചര്യം പ്രകടിപ്പിച്ചു. എന്‍ജിനീയറിങ് തസ്തികയില്‍ 2,600-8,000 ഡോളറാണ് ശമ്പളമായി പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.