ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമത്തിന്‍െറ എട്ടാം വാര്‍ഷികം കലാപരിപാടികളോടെ വെള്ളിയാഴ്ച വൈകിട്ട് 6.30- നു എക്സ ്പ്രസ് ഹൈവേയില്‍ ഹംദാനിയയിലെ അല്‍ വാഫ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജിദ്ദയിലെ എസ്.ബി.ഐയിലെ ഓപ്പറേഷന്‍സ് മാനേജര്‍ പവന്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും. ഉല്ലാസ് അടൂരിന്‍െറ പേരില്‍ ജിദ്ദയിലെ കലാ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിക്ക് പി.ജെ.എസ് നല്‍കുന്ന പ്രഥമ ‘ഉല്ലാസ് മെമ്മോറിയല്‍’ അവാര്‍ഡിന് സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തകന്‍ ഗോപി നെടുങ്ങാടിയെ തെരഞ്ഞെടുത്തു. അവാര്‍ഡ് യോഗത്തില്‍ വിതരണം ചെയ്യും. പ്ളസ് ടുവിന് മികച്ച വിജയം നേടിയ വിദ്യാര്‍ഥിക്കുള്ള ഉപഹാരവും ചടങ്ങില്‍ വിതരണം ചെയ്യും.
സംഗീത വിരുന്ന്, പുഷ്പ സുരേഷ്, പ്രസീത മനോജ്, ബിന്ദു സണ്ണി, നിസ സിയാദ്, പ്രീത അജയന്‍ എന്നിവര്‍ ചിട്ടപ്പെടുത്തിയ നൃത്തനൃത്യങ്ങള്‍, പ്രണവം ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പ്രൊഫഷണല്‍ നാടകം എന്നിവയാണ് പ്രധാന പരിപാടികള്‍. വാര്‍ത്താ സമ്മേളനത്തില്‍ രക്ഷാധികാരി എം. ഷുഹൈബ്, പ്രസിഡന്‍റ് തക്ബീര്‍ പന്തളം, ജനറല്‍ സെക്രട്ടറി മനോജ് മാത്യു അടൂര്‍ , ട്രഷറര്‍ ജയന്‍ നായര്‍, റോയ് ടി ജോഷ്വ, വിലാസ് അടൂര്‍, നൗഷാദ് അടൂര്‍, പ്രണവം ഉണ്ണികൃഷ്ണന്‍, സന്തോഷ് ജി നായര്‍, അലി തേക്കുതോട്, എബി കെ ചെറിയാന്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.