ജിദ്ദ: സൗദി അറേബ്യക്ക് 300 ദശലക്ഷം ഡോളറിന്‍െറ ആയുധ ഇടപാടിന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍െറ അനുമതി. ശത്രുപക്ഷത്തേക്ക് അതീവകൃത്യതയോടെ തൊടുത്തുവിടാന്‍ ശേഷിയുള്ള മിസൈല്‍ ടെക്നോളജി പാക്കേജ് സൗദിക്ക് നല്‍കാനാണ് ട്രംപ് അനുമതി നല്‍കിയത്. ബഹ്റൈന് ദശലക്ഷക്കണക്കിന് ഡോളറിന്‍െറ എഫ് -16 ആയുധ ഇടപാടിനും അനുമതി ലഭിച്ചതായി യു.എസ് ഒൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിങ്ടണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍െറയും ഇസ്ലാമിക് സ്റ്റേറ്റിന്‍െറയും ഭീഷണി നേരിടുന്ന ജി.സി.സി രാജ്യങ്ങളുമായുള്ള പ്രധാന ആയുധ ഇടപാടാണിത് എന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ സൂചന നല്‍കി. ഇറാന്‍ നടത്തിയ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് സൗദിയുമായും ബഹ്റൈനുമായും വന്‍കിട ആയുധ ഇടപാടിന് അനുമതി നല്‍കിയിരിക്കുന്നത്. ഇറാന്‍ തീ കൊണ്ടാണ് കളിക്കുന്നതെന്നും ഒബാമയെപ്പോലെ താന്‍ ഇറാനോട് മൃദുലമായി പെരുമാറുമെന്ന് കരുതേണ്ടതില്ളെന്നും ഡൊണാള്‍ഡ് ട്രംപ് തുറന്നടിച്ചത് കഴിഞ്ഞ ആഴ്ചയാണ്. സൗദി രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജയിംസ് മാത്തീസുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ സൗദി അറേബ്യയും അമേരിക്കയും തമ്മില്‍ പ്രതിരോധ രംഗത്തെ സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. എട്ട് പതിറ്റാണ്ട് പിന്നിടുന്ന സൗഹൃദത്തിന്‍െറ അടിസ്ഥാനത്തിലുള്ള സഹകരണമാണ് ഇരു രാജ്യങ്ങള്‍ക്കുമടിയിലുള്ളത് എന്നും മധ്യപൗരസ്ത്യ ദേശത്തെ പ്രതിരോധ രംഗത്ത് തന്ത്രപ്രധാന റോളാണ് സൗദി അറേബ്യക്കുള്ളത് എന്നും ഇരവരുടെയും ടെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.