റിയാദ്: സൗദി പ്രഫഷനല്‍ ലീഗിലെ അഞ്ച് പ്രമുഖ ഫുട്ബാള്‍ ക്ളബുകള്‍ സ്വകാര്യവത്കരിക്കുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് ഉപദേശം നല്‍കാന്‍ രാജ്യത്തെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കായ ജദ്വ ഇന്‍വെസ്റ്റ്മെന്‍റിനെ നിയമിക്കുമെന്നാണ് സൂചന.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്പോര്‍ട്സ് ക്ളബുകള്‍ സ്വകാര്യ കമ്പനികളാക്കാനുള്ള പദ്ധതിക്ക് കഴിഞ്ഞ നവംബറിലാണ് അംഗീകാരം നല്‍കിയത്. എണ്ണ ആശ്രിതത്വത്തില്‍ നിന്ന് സൗദി സമ്പദ്ഘടനയെ മോചിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായിരുന്നു ഇത്.
സൗദി ജനതക്ക് കൂടുതല്‍ വിനോദ അവസരങ്ങള്‍ സൃഷ്ടിക്കുകയും പരിഷ്കരണ നടപടികളുടെ ലക്ഷ്യങ്ങളില്‍പെട്ടതായിരുന്നു. ഇതിന് മേല്‍നോട്ടം വഹിക്കുന്ന കൗണ്‍സില്‍ ഓഫ് ഇകണോമിക് ആന്‍റ് ഡെവലപ്മെന്‍റ് അഫയേഴ്സ്, സ്വകാര്യ കായിക ക്ളബുകള്‍ക്ക് വായ്പ നല്‍കാന്‍ പ്രത്യേക ഫണ്ട് രൂപവത്കരിക്കാന്‍ സ്പോര്‍ട്സ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതുവഴി 40,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്.
സൗദി പ്രഫഷനല്‍ ലീഗില്‍ 14 സര്‍ക്കാര്‍ നിയന്ത്രിത ടീമുകളാണ് നിലവിലുള്ളത്. ക്വാട്ട സംവിധാനത്തില്‍ നിരവധി വിദേശ താരങ്ങള്‍ ഈ ടീമുകളില്‍ കളിക്കുന്നുമുണ്ട്. ടീമുകള്‍ സ്വകാര്യവത്കരിക്കപ്പെടുമ്പോള്‍ സമ്പന്ന സൗദി പൗരന്‍മാരാകും ഉടമസ്ഥാവകാശം സ്വന്തമാക്കുകയെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.