സൗദിയും തുര്‍ക്കിയും  സഹകരിച്ച് മുന്നേറാന്‍ ധാരണ

റിയാദ്: സൗദിയും തുര്‍ക്കിയും മേഖലയിലെ രാഷ്ട്രീയ, സുരക്ഷ, സാമ്പത്തിക വിഷയങ്ങളില്‍ സഹകരിച്ച് മുന്നേറുമെന്ന് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ വ്യക്തമാക്കി. അങ്കാറയില്‍ ചൊവ്വാഴ്ച ചേര്‍ന്ന സൗദി-തുര്‍ക്കി സഹകരണ കൗണ്‍സിലിന്‍െറ സമാപനത്തോടനുബന്ധിച്ച് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രിമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സിറിയ, ഇറാഖ്, ഇറാന്‍ തുടങ്ങിയ വിഷയങ്ങളില്‍ സൗദിക്കും തുര്‍ക്കിക്കും ഒരേ നിലപാടാണുള്ളതെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ബിന്‍ അഹ്മദ് അല്‍ജുബൈറും തുര്‍ക്കി വിദേശകാര്യ മന്ത്രി മൗലൂദ് ജാവേശ് ഓഗ്ലോയും വ്യക്തമാക്കി. 
തീവ്രവാദ വിഭാഗമായ കുര്‍ദിസ്ഥാന്‍ ലേബര്‍ പാര്‍ട്ടിയെ നേരിടാന്‍ സൗദി തുര്‍ക്കിയെ സഹായിക്കും. 
ഇറാനും ഹിസ്ബുല്ലയും മേഖലയില്‍ നടത്തുന്ന ഇടപെടലുകള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. അസ്താനയില്‍ ചേര്‍ന്ന സമാധാന സമ്മേളനത്തിന്‍െറ അടിസ്ഥാനത്തിലുള്ള വെടിനിര്‍ത്തല്‍ സിറിയയില്‍ നടപ്പില്‍ വരണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. തുര്‍ക്കി പ്രസിഡന്‍റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ സൗദി ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് മൗലൂദ് ഓഗ്ലോ പറഞ്ഞു. ഐ.എസിനെ നേരടുന്നതിനുള്ള ശ്രമത്തില്‍ അമേരിക്കക്കും സൗദിക്കും ആവശ്യമായ പിന്തുണ നല്‍കുമെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. 
മേഖലയിലെ രണ്ട് പ്രമുഖ രാജ്യങ്ങള്‍ തമ്മില്‍ സഹകരിച്ചുള്ള മുന്നേറ്റം കൂടുതല്‍ മെച്ചപ്പെട്ട ഫലം നേടാന്‍ ഉപകരിക്കുമെന്നും വിദേശകാര്യ മന്ത്രിമാര്‍ പറഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.