ത്വാഇഫ്: സൗദിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ത്വാഇഫില്‍ റോസാപ്പൂ വിളവെടുപ്പ് തുടങ്ങി. പനിനീര്‍ പൂവാടികളുടെ തട്ടകം കൂടിയാണ് ത്വാഇഫ്. അല്‍ഹദാ, ശഫാ, തുവൈറക്, ത്വല്‍ഹാത്, വാദീ അഅ്മക്, വാദി ബനിഅ്, വാദി മുഹ്റം തുടങ്ങിയ സ്ഥലങ്ങളിലായി മൂവായിരത്തിലധികം റോസാപ്പൂ കൃഷിയിടങ്ങളുണ്ടെന്നാണ് കണക്ക്.
ത്വാഇഫ് റോസാപൂക്കള്‍ രാജ്യത്തിനകത്തും പുറത്തും ഏറെ പ്രശസ്തമാണ്. റോസാപ്പൂ വിളവെടുപ്പിനും ഉല്‍പന്നങ്ങള്‍ക്കും രാജ്യത്ത് അറിയപ്പെട്ട പട്ടണമാണിത്. വിവിധ്യമാര്‍ന്ന ടണ്‍ കണക്കിന് പൂക്കളാണ് ഒരോ വര്‍ഷവും ത്വാഇഫില്‍ കൃഷി ചെയ്യുന്നത്. ഇവയില്‍ പല വലിപ്പത്തിലുള്ളവയുണ്ട്. റോസാപൂക്കളുടെയും അനുബന്ധ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും ഒരോ വര്‍ഷവും ഇവിടെ നടക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.