രണ്ടത്താണി സ്വദേശി  മദീനയില്‍ മരിച്ചു

മദീന: മലപ്പുറം രണ്ടത്താണി മരക്കര സ്വദേശി  മരുന്നന്‍ മുഹമ്മദ് മുനീര്‍ (33) മദീനയില്‍ മരിച്ചു.  അഞ്ചു ദിവസമായി കടുത്ത പനിയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഉഹുദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടര്‍ ചികില്‍സക്ക് വെള്ളിയാഴ്ച നാട്ടിലേക്ക്  പോകാന്‍ കമ്പനി അതികൃതര്‍ ടിക്കറ്റ് ബുക് ചെയ്തിരുന്നു. 
ഒന്നര വര്‍ഷത്തോളമായി മദീനയിലെ   ബിന്‍ ദാവൂദ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയാണ്. 25 ദിവസം മുമ്പാണ്  നാട്ടില്‍ പോയി വന്നത്. പിതാവ് അലവി. മാതാവ് ആമിന. ഭാര്യ മെഹ്റൂന്നിസ. മക്കള്‍: മുനവ്വര്‍ മുനീസ്, മുനവ്വിറാ മെഹ്റിന്‍. നിയമനടപടികള്‍  പൂര്‍ത്തിയാക്കി മൃതദേഹം മദീന ബഖിയയില്‍ ഖബറടക്കും. ജോമോന്‍  തായങ്കരി, നിഷാദ് കൊല്ലം, ബഷീര്‍ എന്നിവര്‍ സഹായത്തിനുണ്ട്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.