ഇമാംഅല്‍–ബുഖാരി മദ്റസ  കായികോല്‍സവം സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദ സൗത്ത് സോണ്‍ ഇമാം അല്‍-ബുഖാരി മദ്റസകളുടെ കായികോല്‍സവം ‘സ്പോര്‍ട്സ് ഫെസ്റ്റ്് 2017'സംഘടിപ്പിച്ചു. ഹറാസാത്തിലെ ഇസ്തിറാഹയിലായിരുന്നു മീറ്റ്.  മാര്‍ച്ച് പാസ്റ്റില്‍ ജിദ്ദ ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിലെ കായികാധ്യാപകന്‍ അബ്ദുല്‍ റഷീദ് സല്യൂട്ട് സ്വീകരിച്ചു. സലാം മാസ്്റ്റര്‍ നേതൃത്വം നല്‍കി.  ചടങ്ങില്‍ സൗത്ത് സോണ്‍ മദ്റസകളുടെ രക്ഷാധികാരി നജ്മുദ്ദീന്‍ അധ്യക്ഷത വഹിച്ചു. 
174 പോയന്‍റ് നേടി യെല്ളോ ഹൗസ ്ഓവറോള്‍ ചാമ്പ്യന്മാരായി. റെഡ് (138), ഗ്രീന്‍ (134)ഹൗസുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
 സമ്മാനദാന ചടങ്ങില്‍ ശൈഖ് അബ്്ദു റഹ്്മാന്‍ അബ്്ദുല്ലാഹ് യൂസുഫ് മുഖ്യാതിഥിയായിരുന്നു. നജ്മുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ശൈഖ് അബ്ദു റഹ്മാന്‍ അബ്ദുല്ലാഹ് യൂസുഫ്, സി.എന്‍.കെ. നാസര്‍, നജ്മുദ്ദീന്‍, റസാഖ് മാസ്റ്റര്‍, സലാം മാസ്റ്റര്‍, ഹാശിംത്വാഹ, അബ്ദുല്‍ ബാരി, റുക്സാന മൂസ, ഷീജ അബ്ദുല്‍ ബാരി എന്നിവര്‍  സമ്മാനങ്ങള്‍ വിതരണം ചെയ്തു. അബ്ദുല്‍ ബാരി നന്ദി പറഞ്ഞു.  ഹൈദരലി അവതാരകനായിരുന്നു. ഹാഫിസ് റഹ്മാന്‍ ഖിറാഅത്ത് നടത്തി.  

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.