റിയാദ്: അറബ് പാരമ്പര്യകലകളുടെയും കരകൗശലങ്ങളുടെയും വിളംബരമോതി സൗദിയുടെ സാംസ്കാരിക ആഘോഷമായ ജനാദിരിയ ഉല്‍സവത്തിന്‍െറ നഗരി ഉണര്‍ന്നു. ഇനിയുള്ള 15 ദിനങ്ങള്‍ ഈ ഉല്‍സവ നഗരി സൗദി അറേബ്യയുടെ സാംസ്കാരിക തട്ടകമാവും. രാജ്യത്തിന്‍െറ നാനാഭാഗങ്ങളില്‍ നിന്ന് ഈ ശിശിരകാലോല്‍സവം നുകരാന്‍ കുടുംബസമ്മേതം ജനമൊഴുകും. അറബ് ജനതയുടെ കലാവൈഭവം നേരില്‍ കാണാന്‍ വിദേശികളുമത്തെുമിവിടെ. വ്യാഴാഴ്ച മുതല്‍ ആഘോഷനഗരി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു.
31ാം ജനാദ്രിയ ഫെസ്റ്റ് സല്‍മാന്‍ രാജാവാണ് ഉദ്ഘാടനം ചെയ്തത്. റിയാദ് നഗരത്തിന്‍െറ കിഴക്ക്, വടക്കായി പ്രത്യേകം സജ്ജീകരിച്ച ജനാദിരിയ വില്ളേജിലെ ഉല്‍സവ നഗരിയില്‍ നടന്ന പരിപാടിയില്‍ ജി.സി.സി, അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, കുവൈത്ത് ഭരണാധികാരി ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ്, യു.എ.ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ഖത്തര്‍ പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് ആല്‍ഥാനി, ഒമാന്‍ പ്രതിനിധി അസ്അദ് താരിഖ് ആല്‍ സഈദ് എന്നിവര്‍ക്ക് പുറമെ ഈ വര്‍ഷത്തെ അതിഥി രാജ്യമായ ഈജിപ്ത് സാംസ്കാരിക മന്ത്രി ഡോ. ഹില്‍മി നംനം, അദര്‍ബൈജാന്‍ വൈസ് പ്രസിഡന്‍റ് ഡോ. അലി ഹസനോവ് തുടങ്ങി നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. ജനാദിരിയയിലത്തെിയ രാജാവിനെയും നേതാക്കളെയും റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്‍ദറും നാഷനല്‍ ഗാര്‍ഡ് മന്ത്രി അമീര്‍ മുത്ഇബ് ബിന്‍ അബ്ദുല്ലയും മറ്റു പ്രമുഖരും ചേര്‍ന്ന് സ്വീകരിച്ചു.
ഇന്നലെ പ്രഭാതം മുതല്‍ ഈ നഗരിയിലേക്ക് ആളുകളത്തെിത്തുടങ്ങി. രാവിലെ വിദ്യാര്‍ഥികള്‍ക്കും വൈകീട്ട് സാധാരണക്കാര്‍ക്കുമാണ് പ്രദര്‍ശനം കാണാന്‍ അവസരം. അഞ്ചാം തിയതി വരെ പുരുഷന്മാര്‍ക്കും തുടര്‍ന്ന് 17 വരെ കുടുംബങ്ങള്‍ക്കുമായി സന്ദര്‍ശനം നിശ്ചയിച്ചിട്ടുണ്ടെന്നും വൈകീട്ട് നാല് മുതല്‍ ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ അര്‍ധരാത്രി 12 വരെ തുടരുമെന്നും സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.