ജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിന് കീഴിൽ പ്രവർത്തിക്കുന്ന ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ മദ്്റസയുടെ വാർഷികത്തോടനുമ്പന്ധിച്ച് അബൂബക്കർ ഫാറൂഖി ചെയർമാനും നൂരിഷാ വള്ളിക്കുന്ന് ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. കായിക മത്സരങ്ങൾ ശനിയാഴ്ച മതാർ ഖദീം ശബാബിയ്യ ഗ്രൗണ്ടിലും കലാപരിപാടികൾ ജനുവരിയിൽ ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിലും നടക്കും. അബ്ബാസ് ചെമ്പൻ, അബ്്ദുസ്സലാം കൊണ്ടോട്ടി, അബ്്ദുൽ അസീസ് സ്വലാഹി, അബ്ദുൽ ഹമീദ് പന്തല്ലൂർ (വൈസ് ചെയർമാൻ), ഷാജഹാൻ എളങ്കൂർ, അമീൻ പരപ്പനങ്ങാടി, ഹസനുൽ ബന്ന (കൺ.), ശിഹാബ് സലഫി, ഷമീർ സലഫി, ഉസാമ മുഹമ്മദ്, മുസ്തഫ ഇരുമ്പുഴി, ജൈസൽ പന്തല്ലൂർ (പ്രോഗ്രാം ജഡ്ജ് ), ഷരീഫ് ബാവ, ബാബു നെഹ്‌ദി, ഉമർ ഏലംകുളം, അഷ്‌റഫ് കുന്നക്കടവ്, ജൗഹർ പുളിക്കൽ, അബ്ദുർറഹ്മാൻ വളപുരം, ഷംസുദ്ദീൻ റുവൈസ്, സുബൈർ പെരുമ്പാവൂർ, അബ്്ദുൽ ജബ്ബാർ വലിയാട്ട്, സുബൈർ ചെറുകോട്, സക്കീർ എടവണ്ണ, മുഹമ്മദ്‌കുട്ടി നാട്ടുകല്ല്, അബ്ദുൽ മജീദ് വളപ്പിൽ എന്നിവർ അടങ്ങിയ കമ്മിറ്റിയാണ് നിലവിൽ വന്നത്. ജിദ്ദ ഇസ്ലാഹി സെൻററിൽ നടന്ന യോഗത്തിൽ അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാജഹാൻ എളങ്കൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.