റിയാദ്: സൗദി അറേബ്യയുടെ ദൃശ്യചാരുത പകർത്തിയ ‘കളേഴ്സ് ഒാഫ് സൗദി’ മേളയിൽ വനിതാഫോേട്ടാഗ്രാഫർമാരുടെ കാമറാമികവിെൻറ തിളക്കം. സൗദിയുടെ പ്രകൃതിഭംഗിയും ചരിത്രവും പൈതൃകവും വർത്തമാനവും പകർത്തിയ മേളയിൽ ഇത്തവണ ശ്രദ്ധേയമായ പ്രകടനങ്ങളുമായി വനിതകൾ മുന്നിലുണ്ട്.
വിവിധ ഫോേട്ടാഗ്രഫി വിഭാഗങ്ങളിൽ നിരവധി വനിതകളാണ് വിസ്മയിപ്പിക്കുന്ന കാമറക്കാഴ്ചകൾ അവതരിപ്പിക്കുന്നത്. സേങ്കതിക വിദ്യയിലും അത്യാധുനിക കാമറകളുടെ ഉപയോഗത്തിലും സൗദി വനിതകളുടെ പ്രാവീണ്യം വിളിച്ചോതുന്നതാണ് ഒാരോ സ്റ്റാളും. റിയാദ് ഇൻറർ നാഷനൽ കൺവെൻഷൻ ആൻറ് എക്സിബിഷൻ സെൻററിൽ നടന്ന പ്രദർശനം കാണാൻ സ്വദേശികളും വിദേശികളുമായി ആയിരക്കണക്കിന് പേരാണ് എത്തിയത്. വിവിധ സ്റ്റാളുകളിൽ ഫോേട്ടാ ഗ്രഫിയുടെ ഡെമോൺസ്ട്രേഷനുമായി വനിതകൾ അണിനിരന്നു. ശ്രദ്ധേയമായ ഫോേട്ടാകളുമായാണ് എല്ലാ പവിലിയനിലും വനിതകൾ മികവുകൾ അടയാളെപ്പടുത്തിയത്. റിയാദിലെ പ്രശസ്തമായ മസ്മക് കൊട്ടാരത്തിെൻറ അകത്തളങ്ങളെ സമഗ്രമായി ആവിഷ്കരിച്ച ഹിന്ദ് അൽ അലി എന്ന വനിതാഫോേട്ടാഗ്രാഫറുടെ പ്രദർശനം ഏറെ ശ്രദ്ധിക്കപ്പെട്ടു. 1865^ൽ നിർമിക്കപ്പെട്ട കോട്ടയുടെ പൈതൃകങ്ങളുടെ അടയാളങ്ങൾ അതിസൂക്ഷ്മമായി ഒപ്പിയെടുത്തിരിക്കയാണ് ഹിന്ദ് അൽ അലി. അമച്വർ ഫോേട്ടാഗ്രാഫറാണ് ഇൗ വനിത. ഒാരോ ഫോേട്ടായും ലോകത്തിെൻറ ഏത് ഭാഗത്തുള്ളവർക്കും അറിവിെൻറ കാഴ്ചകൾ എത്തിക്കാനുതകുന്നതാണെന്ന് അവർ പറഞ്ഞു. ചരിത്രവും പൈതൃകവുമാണ് ഇവരുടെ ഫോേട്ടാ ഗ്രഫിക്ക് വിഷയം. ഇന്ത്യയിൽ സുഹൃത്തുക്കളുണ്ടെന്നും ഫോേട്ടാഗ്രഫിക്ക് വേണ്ടി ഇന്ത്യ സന്ദർശിക്കുമെന്നും അവർ ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു.
കേരളത്തെ പറ്റി കേട്ടിട്ടുണ്ട്. ഫോേട്ടാഗ്രാഫിക്ക് സാധ്യതയുള്ള നാടാണ് കേരളമെന്നാണ് താൻ മനസിലാക്കിയതെന്നും ഹിന്ദ് അൽ അലി വ്യക്തമാക്കി. ഡ്രോൺ കാമറ ഒാപറേഷനിൽ ആദ്യമായി സൗദിയിൽ കഴിവ് തെളിയിച്ച വനിതാഫോേട്ടാ ഗ്രാഫർ മറാം ഹമാദ് മത്സരത്തിൽ പെങ്കടുക്കുന്നുണ്ട്. ഫിലിംമേക്കർ കൂടിയാണിവർ. മൊബൈൽ ഫോൺ ഫോേട്ടാഗ്രഫി വിഭാഗത്തിൽ റിയാദ് നഗരത്തിെൻറ വിസ്മയക്കാഴ്ചകൾ പകർത്തിയ തഗ്രീദ് മുഹമ്മദ് എന്ന വനിത രണ്ട് വർഷമായി ഇൗ മേഖലയിൽ ശ്രദ്ധേയയാണ്. സൈബർ സെക്യൂരിറ്റി വിഭാഗത്തിൽ വിദഗ്ധയാണീ വനിത. െഎഫോൺ 7 ഉപയോഗിച്ചാണ് ഫോേട്ടാകൾ പകർത്തിയത്.
വിവിധ രാജ്യങ്ങളിലെ ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ബ്ലാക് ആൻറ് വൈറ്റ് ഫോേട്ടാകളുമായി അസീസ് അൽ ബക്ഷി എന്ന സൗദി യുവാവ് ഒരുക്കിയ സ്റ്റാൾ തീർത്തും വ്യത്യസ്തമായിരുന്നു. സ്റ്റുഡിയോ ഫോേട്ടാഗ്രാഫി മേഖലയിലുള്ള നിരവധി വനിതകളും മത്സരത്തിൽ പെങ്കടുക്കുന്നുണ്ട്. സൗദി അറേബ്യയുടെ ടൂറിസം സാധ്യതകളിലേക്ക് വെളിച്ചം വീശുന്ന നിരവധി പവിലിയനുകളും ‘കളേഴ്സ് ഒാഫ് സൗദി’ പ്രദർശനത്തെ സമ്പന്നമാക്കി.
ഹായിൽ പട്ടണത്തിെൻറ ചരിത്രവും പൈതൃകവും വർത്തമാനവും വ്യക്തമാക്കുന്ന ഫ്രെയിമുകൾ, നജ്റാൻ പട്ടണത്തിെൻറ മനോഹാരിത ഒപ്പിയെടുത്ത പ്രദർശനം, അബഹയുടെ ആകാശക്കാഴ്ച, പ്രതിരോധ, ടൂറിസം മന്ത്രാലയങ്ങൾ ഒരുക്കിയ സ്റ്റാൾ എന്നിവയും ശ്രദ്ധേയമായിരുന്നു.
ദേശീയ വിനോദ സഞ്ചാര വികസന പദ്ധതിയുടെ ഭാഗമായി സൗദി കമീഷൻ ഫോർ ടൂറിസം ഹെറിറ്റേജിന് കീഴിലാണ് ആറാമത് കളേഴ്സ് ഒാഫ് സൗദി ഫോറം മേള സംഘടിപ്പിച്ചത്.
വിവിധ മത്സര വിഭാഗങ്ങളിലായി 13 ലക്ഷം റിയാലാണ് പുരസ്കാരമായി നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.