യാനിയുടെ മനസിൽ മായാത്ത ഇൗണമായി സൗദി 

ജിദ്ദ: മഹത്തായ ഇൗ ദേശവും സംസ്​കാരവും ത​​െൻറ ഹൃദയം കീഴടക്കിയെന്നും ഇനിയും ഇവിടേക്ക്​ വരുമെന്നും ചൊല്ലി യാനി സൗദിയിലെ കച്ചേരികൾ അവസാനിപ്പിച്ചു. നവംബർ 30 ന്​ ജിദ്ദയിൽ ആരംഭിച്ച കച്ചേരി പരമ്പര വ്യാഴം രാത്രി ദമ്മാം ദഹ്​റാനിലെ പരിപാടിയോടെയാണ്​ സമാപിച്ചത്​. ജിദ്ദ, റിയാദ്​, ദമ്മാം നഗരങ്ങളിൽ രണ്ടുവീതം ആറു കച്ചേരികളാണ്​ അദ്ദേഹം അവതരിപ്പിച്ചത്​. പതിവില്ലാത്ത വിധം ഒാരോ കച്ചേരിക്ക്​ മുമ്പും ശേഷവും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ ത​​െൻറ വിചാരങ്ങൾ അനുവാചകരുമായി പങ്കുവെച്ചുകൊണ്ടിരുന്നു. 
നവംബർ 26 ന്​ സൗദിയിലേക്ക്​ തിരിക്കുംമുമ്പ്​ അമേരിക്കയിലെ ​ഫ്ലോറിഡ വിമാനത്താവളത്തിൽ വെച്ചുള്ള വീഡിയോ സന്ദേശം മുതൽ ഇന്നലെ വൈകിട്ട്​ ദഹ്​റാനിൽ നിന്ന്​ യാത്ര ചൊല്ലുന്നത്​ വരെ പത്തിലേറെ ട്വീറ്റുകളാണ്​ യാനി പോസ്​റ്റ്​ ചെയ്​തത്​. സൗദി, ഇവിടത്തെ സംസ്​കാരം, ജനത, കച്ചേരികളെ ​ആവേശത്തോടെ സ്വീകരിച്ച ആരാധകർ എന്നിവയെ കുറിച്ചെല്ലാം കുറുസന്ദേശങ്ങളിൽ അദ്ദേഹം വാചാലനായി. ജിദ്ദയിലെ സന്ദർശനത്തെ മാന്ത്രികാനുഭവം എന്നാണ്​ അദ്ദേഹം വിശേഷിപ്പിച്ചത്​. റിയാദിലെത്തിയപ്പോൾ യാനിയുടെ ആവേശം ഇരട്ടിയായി. ‘നമ്മുടെ കൺമുന്നിൽ ഇതാ വിസ്​മയം. പ്രിൻസസ്​ നൂറ യൂനിവേഴ്​സിറ്റിയിൽ. വനിതകൾക്കായുള്ള ലോകത്തെ ഏറ്റവും വലിയ സർവകലാശാല. അവിശ്വസനീയമായ ഇൗ സദസ്​ സ്​നേഹം കൊണ്ട്​ നമ്മെ പുണർന്നിരിക്കുന്നു.’^ യാനി പ്രതികരിച്ചു. ഡിസംബർ നാലിന്​ റിയാദിലെ രണ്ടാമത്തെയും അവസാനത്തെയും കച്ചേരിക്കൊടുവിൽ പങ്കുവെച്ച ​േഫാ​​േട്ടാക്ക്​ അടിക്കുറിപ്പ്​ ഇങ്ങ​െന: ‘കച്ചേരിക്കൊടുവിൽ എ​​െൻറ ഇഷ്​ടഗാനങ്ങളിലൊന്ന്​ വായിക്കുന്നു. യാത്രപറയുന്നു, ഞാനൊരിക്കലും മറക്കാത്ത ഇൗ നഗരത്തിനോട്​. റിയാദ്​, നിന്നെ ഞാൻ സ്​നേഹിക്കുന്നു.’
ദമ്മാമിലെത്തിയപ്പോൾ ഒരുതീരത്തുനിന്ന്​ മറുതീരത്തെത്തിയതായി യാനി പ്രതികരിച്ചു. ‘വൈവിധ്യമാർന്നതും മനോഹരവുമായ ഇൗ സംസ്​കാരത്തെ തൊട്ടറിയാൻ ഇൗ യാത്ര ഉപകരിച്ചു’. ദഹ്​റാനിലെ അവസാന കച്ചേരിക്ക്​ ഒരുങ്ങും മുമ്പുള്ള ട്വീറ്റ്​: ‘ഞങ്ങളി​േപ്പാൾ ദഹ്​റാനിൽ. ഇവിടത്തെ രണ്ടാമത്തെ ഷോയ്​ക്ക്​ ഒരുങ്ങുന്നു. വല്ലാതെ വേദനിക്കുന്നു. സൗദിയിലെ ഞങ്ങളുടെ യാത്ര അവസാനിക്കുകയാണ്​. 
എനിക്ക്​ നിന്നെ നഷ്​ടപ്പെടുകയാണ്​. പുതിയ കുറേ സൗഹൃദങ്ങൾ രൂപപ്പെട്ടു. അതൊക്കെ ഞങ്ങളെ ഏറെ സ്​പർശിച്ചിരിക്കുന്നു. വിസ്​മയകരമായ ഒരു സംസ്​കാരം, അവിശ്വസനീയ വേഗത്തിൽ, മനോഹരമായി മാറുകയാണ്​. ശോഭയാർന്ന മനസുകൾ. പുരുഷൻമാരും വനിതകളും യുവാക്കളും വൃദ്ധരുമടക്കം ജീവിതത്തി​​െൻറ എല്ലാതുറകളിലുള്ളവരും. അവർ അവരുടെ ​നാടിനെ സ്​നേഹിക്കുന്നു. ലോകത്ത്​ യഥാർഥ സ്​ഥാനത്ത്​ ഇൗ രാജ്യത്തെ പ്രതിഷ്​ഠിക്കാൻ അവർ ശ്രമിക്കുന്നു. വീണ്ടും കാണാം. സ്​നേഹം.’
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.