യാമ്പു: ഇന്ത്യൻ എൻജിനീയേഴ്‌സ് ഫോറം യാമ്പു ചാപ്റ്റർ വ്യവസായ നഗരിയിലെ കമ്പനികളിൽ ജോലി ചെയ്യുന്ന എൻജിനീയർമാർക്ക് ‘ലീഡർഷിപ്പ് ഡെവലപ്മെൻറ്’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അൽമനാർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എഞ്ചിനീയർമാർ പങ്കെടുത്തു. ഇൻറസ്ട്രിയൽ കോളജ് ലക്‌ചറർ എൻജി. ഉമർ അൽ അന്തജാനി നേതൃത്വം നൽകി. ഫോറം യാമ്പു ചാപ്റ്റർ പ്രസിഡൻറ് മുഹമ്മദ് ഖാദർ സംസാരിച്ചു. മിർസ ഖദീർ ബൈഗ് സ്വാഗതവും സോജി ജേക്കബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.