മക്കയിൽ അഗ്​നിബാധ: മൂന്ന്​ യുവതികൾ മരിച്ചു

മക്ക: താമസ കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ സ്വദേശികളായ മൂന്ന് യുവതികൾ മരിച്ചു. മക്കയിലെ ഹയ് ഹസീനിയയിൽ ശനിയാഴ്​ച രാവിലെയാണ് സംഭവം. രണ്ട് നില കെട്ടിടത്തിലെ ഒന്നാം നിലയിലെ ഒരു മുറിയിലാണ്​ അഗ്നിബാധയുണ്ടായത്. ഉറങ്ങുകയായിരുന്ന യുവതികളാണ്​ അപകടത്തിൽ പെട്ടത്​ .സിവിൽ ഡിഫൻസ്​ എത്തിയാണ് തീ അണച്ചത്. മൂന്ന് സ്​ത്രീകൾ മരിച്ചതായി മക്ക സിവിൽ ഡിഫൻസ്​ വക്താവ് കേണൽ നാഇഫ് അൽശരീഫ് സ്​ഥിരീകരിച്ചു.  കാരണമറിയാൻ അന്വേഷണമാരംഭിച്ചതായും സിവിൽ ഡിഫൻസ്​ വക്താവ് പറഞ്ഞു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.