സൗദിവത്കരണം: 270 മൊബൈല്‍ കടകള്‍ അടപ്പിച്ചു ഇനാം റഹ്മാന്‍

റിയാദ്: മൊബൈല്‍ കടകളില്‍ നൂറു ശതമാനം സൗദിവത്കരണം നടപ്പാക്കിയതിന് പിറകെ അഞ്ചു മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ വ്യാപക പരിശോധന തുടരുന്നു. സൗദി ജീവനക്കാരെ നിയമിക്കാതെ പ്രവര്‍ത്തിച്ച 270 കടകള്‍ അധികൃതര്‍ അടച്ചു പൂട്ടി. മക്കയിലാണ് ഏറ്റവും കൂടുതല്‍ നടപടികളുണ്ടായത്. 120 കടകളാണ് ജീവനക്കാരില്ലാത്തതിനാല്‍ മക്കയില്‍ അടച്ചു പൂട്ടിയത്.
 ദമ്മാം, അല്‍ഖോബാര്‍, ജുബൈല്‍ എന്നീ നഗരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കിഴക്കന്‍ പ്രവിശ്യയില്‍ 15 കടകള്‍ നടപടിക്ക് വിധേയമായി. മുഴുവന്‍ പ്രവിശ്യകളിലും പരിശോധന നടന്നു വരികയാണ്. ആഭ്യന്തരം, തൊഴില്‍, തദ്ദേശം, വാണിജ്യം, വാര്‍ത്താ വിനിമയം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധനക്കത്തെുന്നത്. സെപ്റ്റംബര്‍ ഒന്നു മുതലാണ് രാജ്യത്തെ മൊബൈല്‍ കടകളില്‍ വില്‍പന, അറ്റകുറ്റപ്പണി എന്നീ തൊഴിലുകളില്‍ സൗദികള്‍ മാത്രമായിരിക്കണമെന്ന നിയമം നടപ്പാക്കിയത്. അതിന് ശേഷം 4194 സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തി. ഇതില്‍ 3761 സ്ഥാപനങ്ങളില്‍ സൗദികളെ ജോലിക്ക് നിയമിച്ചതായി കണ്ടത്തെി. 
ഭാഗികമായി സൗദികളെ നിയമിച്ച സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തബൂക്ക് മേഖലയില്‍ സൗദിവത്കരണം വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്ന് തൊഴില്‍ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. 
നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദേശികളെ നാടുകടത്തുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമ്പൂര്‍ണ സൗദിവത്കരണം നടപ്പാക്കിയതോടെ നൂറു കണക്കിന് സ്വദേശി യുവതി, യുവാക്കള്‍ക്ക് ജോലി ലഭിച്ചതായി തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് ബിന്‍ അബ്ദുല്ല ഐദ അറിയിച്ചു. 
നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ തൊഴില്‍ വകുപ്പിനെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. www.rasd.ma3an.gov.sa എന്ന വെബ്സൈറ്റില്‍ പരാതി രജിസ്റ്റര്‍ ചെയ്യാം.
 തൊഴില്‍ വകുപ്പിന്‍െറ ടോള്‍ ഫ്രീ നമ്പറായ 19911ല്‍ വിളിച്ചറിയിക്കുകയും ചെയ്യാം. പരാതി പറയുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമാക്കിവെക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മലയാളികളുള്‍പ്പെടെ നൂറു കണക്കിന് വിദേശികള്‍ ജോലി ചെയ്തിരുന്ന മേഖലയാണ് സെപ്റ്റംബര്‍ ഒന്നു മുതല്‍ സൗദികള്‍ക്ക് മാത്രമായി മാറിയത്. തൊഴില്‍ നഷ്ടപ്പെട്ട പലരും മറ്റു ജോലികള്‍ കണ്ടത്തൊനുള്ള ശ്രമത്തിലാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.