റിയാദ്: സൗദിയുടെ തലസ്ഥാന നഗരിയായ റിയാദിന് ഐക്യരാഷ്ട്ര സഭയുടെ ആദരം. ഇതിന്‍െറ ഭാഗമായി റിയാദ് നഗരത്തിന്‍െറ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക, സാംസ്കാരിക, നഗര രംഗത്തുണ്ടായ വികസന കുതിപ്പുകള്‍ പൊതുസഭയിലെ അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ന്യൂയോര്‍ക്കില്‍ അഞ്ചു ദിവസം നീളുന്ന പ്രദര്‍ശന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 26 മുതല്‍ 30 വരെനടക്കുന്ന പരിപാടിയില്‍ നഗരം കൈവരിച്ച നേട്ടങ്ങളും ഭാവി വെല്ലുവിളികളും വ്യക്തമാക്കുന്ന പ്രദര്‍ശനമാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ യു.എന്‍ അംഗീകൃത നഗര വികസന ഏജന്‍സികള്‍ക്കും മറ്റും റിയാദ് വികസന വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭ്യമാകും. സൗദിയെ കുറിച്ച് അമേരിക്കന്‍ സമൂഹത്തിനും അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കുമുള്ള തെറ്റായ ധാരണകള്‍ തിരുത്താനും ഇത് അവസരമൊരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള നയതന്ത്ര വിദഗ്ധരും മാധ്യമ പ്രവര്‍ത്തകരും സൗദിയുടെ മാനുഷിക മുഖം മനസ്സിലാക്കാന്‍ പ്രദര്‍ശനത്തിലൂടെ വഴിയൊരുങ്ങുമെന്നും അത്തരമൊരു പ്രതിഛായ വിദേശ മാധ്യമങ്ങളില്‍ കാര്യമായി പ്രതിഫലിപ്പിക്കപ്പെട്ടിട്ടില്ളെന്നും സംഘാടനത്തിന് ചുക്കാന്‍ പിടിക്കുന്ന ഉബൈ ശാഹ് ബന്ദര്‍ അറിയിച്ചു. 66 ദശലക്ഷമാണ് റിയാദിലെ ജനസംഖ്യ. ഇതില്‍ 30 ശതമാനം 14 വയസ്സിന് താഴെയുള്ളവരാണ്. കൗമാരക്കാരുടെ സാന്നിധ്യം ഭാവിയില്‍ വലിയ വെല്ലുവിളികളാണുയര്‍ത്തുന്നത്. ഇത് മനസ്സിലാക്കി യുവാക്കളുടെ ശേഷി ഫലപ്രദമായി ഉപയോപ്പെടുത്താന്‍ വലിയ പദ്ധതികളാണ് ഭരണകൂടം നടപ്പാക്കികൊണ്ടിരിക്കുന്നത്. കിങ് അബ്ദുല്‍ അസീസ് പൊതുഗതാഗത പദ്ധതിയാണ് ഇതിലേറ്റവും പ്രധാനമായത്.
റിയാദ് നഗരത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള മെട്രോ ട്രെയിന്‍ സര്‍വീസും ബസ് ഗതാഗത പദ്ധതിയും അടങ്ങുന്നതാണിത്. റിയാദ് മെട്രോ പദ്ധതിയെ സംബന്ധിച്ച് സെപ്റ്റംബര്‍ 29ന് പ്രത്യേക ചര്‍ച്ച തന്നെ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. നഗരത്തിന്‍െറ അഭൂതപൂര്‍വമായ വളര്‍ച്ച എങ്ങനെയാണ് വിദഗ്ധമായി കൈകാര്യം ചെയ്യുന്നതെന്ന് ലോകത്തിന്‍െറ വിവിധ നഗരങ്ങളിലുള്ളവര്‍ക്ക് മികച്ച പാഠങ്ങള്‍ നല്‍കും. റിയാദ് നഗരത്തിന്‍െറ സമഗ്ര വികസനത്തിനായി രൂപവത്കരിച്ച ‘മെഡ്സ്റ്റാര്‍’ എന്ന കമ്പനിയുടെ അടുത്ത 20 വര്‍ഷത്തേക്കുള്ള നഗര വികസന പദ്ധതികളും ചര്‍ച്ച ചെയ്യപ്പെടും. കൂടാതെ നഗരത്തെ പൊതിഞ്ഞ് നില്‍ക്കുന്ന മരുഭൂമിയുടെ വികസനവും സാംസ്കാരിക, പൈതൃക സമ്പത്തിന്‍െറ വിശദാംശങ്ങളുമൊക്കെ സന്ദര്‍ശകര്‍ക്ക് അനുഭവിച്ചറിയാവുന്ന രീതിയിലാണ് മേളയൊരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.