??? ??? ???????? ?????????, ????? ?????????? ?????????

ദമ്മാമില്‍ രണ്ട് സുരക്ഷാ  ഭടന്മാര്‍ വെടിയേറ്റുമരിച്ചു 

ദമ്മാം: ദമ്മാമില്‍ രണ്ട് സുരക്ഷാ ഭടന്‍മാര്‍ അജ്ഞാത സംഘത്തിന്‍െറ വെടിയേറ്റുമരിച്ചു. പതിവ് പട്രോളിങ് ഡ്യൂട്ടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരൂടെ വാഹനത്തിന് നേരെ അജ്ഞാത സംഘം വെടിയുതിര്‍ക്കുകയായിരുന്നു. 
ദമ്മാം നഗരമധ്യത്തിലെ ഖുദ്രിയ്യയില്‍ ശനിയാഴ്ച രാത്രി 11 നാണ് സംഭവം. 
മൂസ അലി മുഹമ്മദ് അല്‍കബ്ബി, നവാഫ് ദൈഫുല്ലാഹ് അല്‍ഉതൈബി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് രണ്ടു പേരുടെയും മരണം സംഭവിച്ചത്. 
ഇരുവരും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ്. ഭീകരാക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലം സുരക്ഷാ ഉദ്യോഗസ്ഥരുടെ പൂര്‍ണ നിയന്ത്രണത്തിലാണ്. കുറ്റവാളികള്‍ക്കായുള്ള  തിരച്ചില്‍ ശക്തമാക്കിയതായി ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.