Posted On
date_range Updated On
date_range അറഫ ദിനം സെപ്റ്റംബര്‍ 11ന്; സൗദിയില്‍ 12ന് ബലി പെരുന്നാള്‍
ജിദ്ദ: സൗദിയില്‍ ദുല്‍ഖഅദ് 29 വ്യാഴാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമാകാതിരുന്നത് കാരണം ദുല്‍ഹജ്ജ് ഒന്ന് ശനിയാഴ്ചയായിരിക്കുമെന്ന് സൗദിയിലെ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുപ്രകാരം അറഫ ദിനം സെപ്റ്റംബര്‍ 11 ഞായറാഴ്ചയും ബലിപെരുന്നാള്‍ തിങ്കളാഴ്ചയുമായിരിക്കും. ഹജ്ജ് ചടങ്ങുകള്‍ക്ക് സെപ്റ്റംബര്‍ 10 ദുല്‍ഹജ്ജ് എട്ടിന് തുടക്കം കുറിക്കും. സെപ്റ്റംബര്‍ 15 (ദുല്‍ഹജ്ജ് 13ന്) ചടങ്ങുകള്‍ അവസാനിക്കും. ദുല്‍ഹജ്ജ് മാസപ്പിറവി ദര്‍ശിക്കാനും വിവരം നല്‍കാനും രാജ്യത്തെ മുഴുവന്‍ ആളുകളോടും സൗദി സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് സാധാരണ മാസപ്പിറവി ദര്‍ശിക്കാറുള്ള കേന്ദ്രങ്ങളില്‍ നിന്നൊന്നും വിവരം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഗോളശാസ്ത്രജ്ഞന്‍ ഡോ. ഖാലിദ് അല്‍സഅഖിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.