റിയാദ്: സ്വകാര്യ കമ്പനിയില്‍ പാര്‍ട് ടൈം കാഷ്യറായി ജോലി ചെയ്യുന്ന മലയാളിയുടെ വാഹനം തടഞ്ഞു നിര്‍ത്തി കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച ശ്രമം. സംഭവത്തിന് പിന്നില്‍ തിരുവനന്തപുരം, കൊല്ലം ജില്ലക്കാരായ രണ്ടു പേരുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇവരുടെ അറസ്റ്റ് വൈകാതെയുണ്ടാകുമെന്നാണ് സൂചന.
സുലൈ നാഷണല്‍ ഗാര്‍ഡ് ഓഫിസിന് സമീപം കഴിഞ്ഞ ദിവസം അര്‍ധ രാത്രിയോടെയാണ് സംഭവം. കണ്ണൂര്‍ സ്വദേശി ഹനീഫ (49) ആണ് കവര്‍ച്ചക്കിരയായത്. നൂറ സര്‍വകലാശാലയിലെ ഡ്രൈവറാണ് ഹനീഫ. ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ സ്വകാര്യ കമ്പനിയില്‍ കാഷ്യറായി ജോലി ചെയ്യുന്നു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പണമിടപാടുകളും നടത്താറുണ്ട്. ഇതറിയാവുന്ന സംഘമാണ് കവര്‍ച്ച ശ്രമത്തിന് പിന്നിലെന്നാണ് കരുതുന്നത്. സുഹൃത്തിന്‍െറ വീട്ടില്‍ സന്ദര്‍ശനത്തിന് പോയ ഭാര്യയെയും മകളെയും എടുക്കാന്‍ പോകുന്നതിനിടെയാണ സംഭവം. ഹനീഫയുടെ കാറിനെ ഓവര്‍ ടേക് ചെയ്ത് തടഞ്ഞു നിര്‍ത്തിയ നാലംഗ സംഘം ഡോര്‍ ബലം പ്രയോഗിച്ച് തുറന്ന് കത്തി കഴുത്തില്‍വെച്ച് പണം എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പണമില്ളെന്ന് പറഞ്ഞെങ്കിലും വിശ്വാസം വരാത്ത അക്രമികള്‍ ദേഹം മുഴുവന്‍ പരിശോധിച്ചു. ഈ സമയം പിറകില്‍ മറ്റൊരു കാര്‍ വന്ന് നിര്‍ത്തിയതോടെ കത്തിയുപയോഗിച്ച് ഹനീഫയുടെ കഴുത്തിന് താഴെ വലിയ മുറിവുണ്ടാക്കി രക്ഷപ്പെടുകയായിരുന്നു. സുഹൃത്തുക്കളെയും സ്പോണ്‍സറെയും വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തത്തെി പരിശോധന നടത്തി. സമീപത്തെ ബഖാല ജീവനക്കാരന്‍ സംഘത്തിന്‍െറ കാര്‍ നമ്പര്‍ പൊലീസിന് നല്‍കിയിരുന്നു. ഹനീഫയുടെ സുഹൃത്തുക്കള്‍ ഈ കാര്‍ കണ്ടത്തെി ഫോട്ടോയെടുത്ത് പൊലീസിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപും, കൊല്ലം ജില്ലകളിലുള്ള രണ്ടു പേര്‍ സംഘത്തിലുണ്ടെന്ന് വ്യക്തമായത്. ഇവരുടെ അറസ്റ്റ് വൈകാതെയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചതായി ഹനീഫയുടെ സുഹൃത്ത് ഇബ്രാഹീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.