ഖമീസ്മുശൈത്ത്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി സ്വദേശി പരേതനായ ചക്കിപ്പറമ്പന്‍ മൂര്‍ക്കാന്‍ചാലില്‍ കോയയുടെ മകന്‍ ബഷീര്‍ (28) നിര്യാതനായി. ഖമീസ് മുശൈത്തില്‍ വെള്ളക്കമ്പനിയില്‍ ജോലിക്കാരനായിരുന്നു. കമ്പനി ഗോഡൗണില്‍ നിന്ന് വെള്ളത്തിന്‍െറ കേനുകള്‍ വാഹനത്തില്‍ കയറ്റികൊണ്ടിരിക്കെ സ്വദേശി പൗരന്‍ ഓടിച്ച വാഹനമിടിച്ചാണ് വെള്ളിയാഴ്ച രാവിലെ അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ അമ്പതു മീറ്റര്‍ അകലേക്ക് തെറിച്ചുവീണ ബഷീര്‍ അല്‍ഹയാത്ത് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍യിലായിരുന്നു. ശനിയാഴ്ചയാണ് മരിച്ചത്. അപകടമുണ്ടാക്കിയ വാഹനം നിയന്ത്രണം വിട്ട് അടുത്ത ഹോട്ടില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ല. ബഷീര്‍ സൗദിയിലത്തെിയിട്ട് ഒരുവര്‍ഷമാകുന്നേയുള്ളു. മൂന്ന് മാസം പ്രായമായ മകളെ കാണാന്‍ നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ഭാര്യ: റഹീമ ഷെറിന്‍. അല്‍ഹയാത്ത് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം ഖമീസില്‍ ഖബറടക്കുമെന്ന് സുഹൃത്ത് മിശാല്‍ പറഞ്ഞു. നടപിക്രമങ്ങള്‍ക്ക് സി.സി ഡബ്ള്യു അംഗം ഇബ്രാഹിം പട്ടാമ്പി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.