റിയാദ്: റിയാദ് നാടക വേദി ആന്‍ഡ് ചില്‍ഡ്രന്‍സ് തിയറ്ററിന് പുതിയ ഭരണ സമിതി നിലവില്‍ വന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഫെബ്രുവരിയില്‍ നാടക വേദിയുടെ ഏഴാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. സിനിമ-നാടക സംവിധായകന്‍ ഷൈജു അന്തിക്കാടിന്‍െറ സംവിധാനത്തില്‍ പുതിയ നാടകം അരങ്ങേറും.
നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഇത്തവണത്തെ തിലകന്‍ അവാര്‍ഡ് കേരള സംഗീത നാടക അക്കാദമിയുമായി ചേര്‍ന്ന പ്രഖ്യാപിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കമ്മിറ്റി ഭാരവാഹികളായി നിസാര്‍ ജമീല്‍ (രക്ഷാധികാരി) കെ.പി നാസര്‍ (ചെയര്‍) രാജേന്ദ്രന്‍ പാല (വൈസ് ചെയര്‍) പ്രദീപ് കാറളം (സെക്ര) എസ്.കുമാര്‍ റോയ് സാം (ട്രഷ) മാസി വക്കം (ജോ.ട്രഷ) ബൈജു നായര്‍ (കണ്‍) എന്‍. എസ് ജോയ് നിലമ്പൂര്‍ (ജോ.കണ്‍), ജോര്‍ജ് തരകന്‍ (മീഡിയ) എന്നിവരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.