ദമ്മാം: കിഴക്കന്‍ പ്രവിശ്യ നഗരസഭയുടെ കീഴില്‍ ദമ്മാം നഗരത്തില്‍ കഴിഞ്ഞ വര്‍ഷം വിവിധ തരത്തിലുള്ള നിയമ ലംഘനങ്ങള്‍ നടത്തിയ 1,214 സ്ഥാപനങ്ങള്‍ അധികൃതര്‍ അടച്ചുപൂട്ടി. ഈ വര്‍ഷം പുറത്തുവിട്ട ദമ്മാം നഗരം കേന്ദ്രീകരിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2,129 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും 790 തൊഴിലാളികളെ പല കേസുകളിലായി പിടികൂടുകയും ചെയ്തു. 4,900 സ്ഥാപനങ്ങള്‍ക്ക് വിവിധ വിഷയങ്ങളില്‍ മുന്നറിയിപ്പ് നോട്ടീസ് നല്‍കുകയും ചെയ്തു. വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് റിയാലാണ് പിഴയിനത്തിലുള്ള വരവ്. 9,382 തവണയാണ് ദമ്മാം നഗരത്തിനകത്ത് മാത്രമായി വിവിധ സുരക്ഷ വകുപ്പുകളുടെ നേതൃത്വത്തില്‍ പലപ്പോഴായി പരിശോധന നടത്തിയതെന്ന് ദമ്മാം നഗരസഭ മേധാവി ഹാതിം അല്‍ഗാമിദി അറിയിച്ചു.
വ്യവസായ, വാണിജ്യ, നിര്‍മാണ സ്ഥാനങ്ങളിലും വില്‍പന കേന്ദ്രങ്ങളിലുമാണ് പ്രധാനമായും പരിശോധന നടത്തിയത്.
ഹുറൂബായവരും മതിയായ രേഖകളില്ലാത്തവരും നിരോധിത തൊഴിലില്‍ ഏര്‍പ്പെട്ടവരുമടക്കം വിവിധ തരത്തിലുള്ള നിയമ ലംഘനങ്ങള്‍ നടത്തിയ വിദേശികളാണ് പിടിയിലാവരില്‍ ഭൂരിഭാഗവും. നിയമം ലംഘിച്ച് വഴിവാണിഭം നടത്തിവരും പിടിയിലാവരിലുണ്ട്. തൊഴില്‍ മന്ത്രാലയം നിഷ്കര്‍ഷിക്കുന്ന മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍, സ്വദേശി-വിദേശി തൊഴിലാളികളുടെ അനുപാതം എന്നിവ പാലിക്കാത്തതിനാലാണ് ചില സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തത്. സമ്പൂര്‍ണ സൗദിവത്കരണം നടപ്പാക്കിയ മൊബൈല്‍ വില്‍പന, അറ്റകുറ്റ തൊഴില്‍ മേഖലകളില്‍ ഇപ്പോഴും പരിശോധന തുടരുന്നുണ്ട്. ആഭ്യന്തരം, തൊഴില്‍, തദ്ദേശം, വാണിജ്യം, വാര്‍ത്താ വിനിമയം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. മലയാളികളുള്‍പ്പെടെ നൂറു കണക്കിന് വിദേശികള്‍ ജോലി ചെയ്തിരുന്ന മേഖലയാണ് കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നു മുതല്‍ സൗദികള്‍ക്ക് മാത്രമായി മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.