റിയാദ്: രാജ്യത്തെ വിദേശ അക്രമണങ്ങളില്‍ നിന്നും ഭീകര കൃത്യങ്ങളില്‍ നിന്നും പ്രതിരോധിക്കാനും അതിര്‍ത്തി സുരക്ഷിതമാക്കി നിര്‍ത്താനും പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും സൗദിക്ക് അവകാശമുണ്ടെന്ന് വിദേശ മന്ത്രി ആദില്‍ ജുബൈര്‍. അമേരിക്കയില്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ രാജ്യങ്ങള്‍ക്കും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര നിയമം അനുവാദം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിക്കപ്പുറത്തുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അതിന് നേതൃത്വം നല്‍കുന്നവര്‍ക്കും ബാധ്യതയുണ്ട്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തില്‍ സൗദിക്കെതിരെ കേസ് നല്‍കാന്‍ ഇരകളുടെ കുടുംബങ്ങള്‍ക്ക് അവകാശം നല്‍കുന്ന ‘തീവ്രവാദത്തിന്‍െറ സ്പോണ്‍സര്‍മാര്‍ക്കെതിരെ അമേരിക്കന്‍ നീതി’ (ജസ്റ്റ) എന്ന നിയമം നടപ്പാക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസും സെനറ്റും തീരുമാനിച്ച സാഹചര്യത്തിലാണ് ആദില്‍ ജുബൈര്‍ കെറിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രസിഡന്‍റ് ഒബാമയുടെ വീറ്റോ തള്ളിയാണ് അമേരിക്കന്‍ പാര്‍ലമെന്‍റ് നിയമം പാസാക്കിയത്. ഈ സാഹചര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കും യോജിച്ച രീതിയില്‍ നിയമം നടപ്പാക്കുന്നതിന്‍െറ സാധ്യതകളും ഇരു നേതാക്കളും ആരാഞ്ഞു.
ഇരകള്‍ നീതി കിട്ടുന്ന തരത്തിലുള്ള തീരുമാനങ്ങളുണ്ടാവും. അതേസമയം, മറ്റൊരു രാജ്യത്തുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് അതിനുത്തരവാദികളായവരുടെ രാജ്യം മറുപടി പറയേണ്ടി വരുന്ന സാഹചര്യം ആശാവഹമല്ളെന്ന് ജോണ്‍ കെറി പറഞ്ഞു.
യമനില്‍ വെടി നിര്‍ത്തലിന് ശേഷവും 150ല്‍ പരം കരാര്‍ ലംഘനങ്ങള്‍ വിമതരായ ഹൂതികളുടെയും മുന്‍ പ്രസിഡന്‍റ് അലി സാലിഹ് പക്ഷത്തിന്‍െറയും ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്ന് ആദില്‍ ജുബൈര്‍ കുറ്റപ്പെടുത്തി. ഇറാഖ്, ലിബിയ, യമന്‍, സിറിയ എന്നീ രാജ്യങ്ങളിലെ പ്രശ്നങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.