ദമ്മാം: മഞ്ഞുറയുന്ന യൂറോപ്പിന്‍െറ ശൈത്യ വന്യതയില്‍ നിന്ന് മരുഭൂമി ജീവിതത്തിലേക്ക് സ്വയം പറിച്ചു നട്ടതാണ് പോള്‍ മാര്‍ഷല്‍ ക്യൂപെര്‍ഷോകിന്‍െറ ജീവിതം.
നെതര്‍ലണ്ട് എംബസിയിലെ ഉദ്യോഗസ്ഥനായി സൗദി അറേബ്യയിലത്തെി ഇവിടത്തെ ബദൂയിന്‍ രീതികളുടെ ആധികാരിക ശബ്ദമായി മാറിയ അദ്ദേഹത്തിന്‍െറ കഥ ഇതാദ്യമായി ലോകത്തിന് മുന്നിലത്തെുന്നു. അല്‍ അറബിയ ചാനലിന്‍െറ പുതിയ ഡോക്യുമെന്‍ററിയിലെ പ്രധാനതാരം പോള്‍ മാര്‍ഷലാണ്. ഡച്ച് നയതന്ത്രജ്ഞനും ഓറിയന്‍റലിസ്റ്റുമായ അദ്ദേഹത്തെ സൗദി അറേബ്യയുടെ വിശാലമായ മരുപ്പറമ്പുകളാണ് ആദ്യം ആകര്‍ഷിച്ചത്. മൂന്നു പതിറ്റാണ്ടിന് മുമ്പ് സൗദിയില്‍ കാലുകുത്തിയ അന്നു തുടങ്ങിയ ആ ആവേശം ഇന്നും കെടാതെ സൂക്ഷിക്കുന്നു. കുറഞ്ഞകാലം കൊണ്ട് അറബി സ്വായത്തമാക്കിയ അദ്ദേഹം നാലുവര്‍ഷത്തിനകം ബദൂവിയന്‍ സംസാരശൈലികളില്‍ നിപുണനായി. ഭാഷ മാത്രമല്ല, അറബി നാടോടി സാഹിത്യവും പ്രാദേശിക വിജ്ഞാനങ്ങളും അദ്ദേഹത്തിന് അനായാസം വഴങ്ങി. ‘ദൂതന്‍’ എന്ന വിളിപ്പേര് തന്നെ അങ്ങനെ പതിഞ്ഞുകിട്ടിയതാണ്.
അല്‍ അറബിയ ഡോക്യുമെന്‍ററിയില്‍ തന്‍െറ മരുഭൂമി ജീവിതത്തെ കുറിച്ച് അദ്ദേഹം വാചാലനാകുന്നു: ‘ഇതെന്‍െറ മാതൃഭൂമിയാണ്. ചില സമയങ്ങളില്‍ ഒരു ബദു തന്നെയാണ് ഞാനെന്ന് എനിക്ക് തന്നെ തോന്നും. ശൈത്യകാലത്ത് നെതര്‍ലണ്ടില്‍ ആയിരിക്കുമ്പോള്‍, ഇരുട്ടുപരക്കുമ്പോള്‍ എന്‍െറ മനസ് മരുഭൂമികളിലേക്ക് പായും. നുഫൂദിന്‍െറ ആഴങ്ങളില്‍ എന്‍െറ ചിന്തകള്‍ പറന്നു നടക്കും’ - ഒന്നാംതരം അറബിയില്‍ പാള്‍ മാര്‍ഷല്‍ പറയുന്നു.
ഒരുസന്ദര്‍ഭത്തില്‍ ഇംറുല്‍ഖൈസിന്‍െറ കവിതകളിലേക്ക് അദ്ദേഹം ചായും. ഖൈസിന്‍െറ ഈരടികള്‍ ചൊല്ലി അദ്ദേഹം അനുവാചകരെ അത്ഭുതപ്പെടുത്തും. ഖൈസിന്‍െറ കൃതികളില്‍ പരാമര്‍ശിക്കുന്ന ദാഖുല്‍, ഹൗമല്‍ പര്‍വതങ്ങള്‍ കയറിയ ആദ്യ പാശ്ചാത്യനാണ് താനെന്നും അദ്ദേഹം പറയുന്നു. എല്ലാത്തിനും ഒരു അര്‍ഥമുണ്ടെന്ന അറബ് കാവ്യപ്രയോഗത്തെ തിരിച്ചറിയാന്‍ ഈ പര്യടനങ്ങള്‍ തന്നെ പ്രാപ്തനാക്കിയെന്നും പോള്‍ മാര്‍ഷല്‍ പറയുന്നു. പാരമ്പര്യ സൗദി സമൂഹത്തെയും പ്രാദേശിക കാവ്യരീതികളെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന യാത്ര വിവരണ ഗ്രന്ഥമായ ‘അറേബ്യ ഓഫ് ദ ബെദൂയിന്‍സി’ന്‍െറയും കര്‍ത്താവാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.