വെടിനിര്‍ത്തല്‍ ലക്ഷ്യം കണ്ടില്ല; അവശ്യവസ്തുക്കളുമായത്തെിയ കപ്പലുകള്‍ ഹൂതികള്‍ തടഞ്ഞു

ജിദ്ദ: ആഭ്യന്തരയുദ്ധത്തിനിടെ യമനില്‍ സൗദി സഖ്യസേന പ്രഖ്യാപിച്ച  48 മണിക്കൂര്‍ വെടി നിര്‍ത്തല്‍ ഹൂതികള്‍ ലംഘിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ദുരിതമനുഭവിക്കുന്നവര്‍ക്ക് അവശ്യവസ്തുക്കളുമായി വന്ന കപ്പലുകള്‍ തടഞ്ഞതുള്‍പെടെ 185 ഓളം ലംഘനങ്ങള്‍ ഹുതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഹൂതി വിമതരുടെ അധീനതയിലുള്ള ഹുദൈദ പട്ടണത്തിലാണ്  അന്താരാഷ്ട്ര സഹായവുമായത്തെിയ കപ്പലുകള്‍ തടഞ്ഞത്. മാരിബ് സിറ്റി ലക്ഷ്യമാക്കി ഹുതികള്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്താന്‍ ശ്രമച്ചതായി സൗദി സഖ്യസേന തലവനെ ഉദ്ധരിച്ച്  റിപ്പോര്‍ട്ടുണ്ട്. 
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഹൂതിവിമതര്‍ അക്രമം തുടരുകയാണ്. ഒക്ടോബറില്‍ വെടി നിര്‍ത്തിയപ്പോഴും ഇതു തന്നെയാണ് സംഭവിച്ചിരുന്നത്. 
യമന്‍ പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി  സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനോട് നടത്തിയ  അഭ്യര്‍ഥനയുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച മുതല്‍ 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. യമനില്‍ ശാന്തിയും സമാധാനവും കൊണ്ടുവരുന്നതിന് ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും നടത്തുന്ന ശ്രമത്തിന്‍െറ ഭാഗമായും  മരുന്നും ഭക്ഷ്യവസ്തുക്കളുമുള്‍പെടെ അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനുമായിരുന്നു ഇത്. എന്നാല്‍ ഹൂതികള്‍ ഇത് മുഖവിലക്കെടുത്തില്ളെന്നാണ്ണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 
ആഭ്യന്തരയുദ്ധത്തിന് നേതൃത്വം നല്‍കുന്ന ഹൂതി വിഭാഗവും സാലിഹ് വിഭാഗവും സഹകരിച്ചാല്‍ വെടിനിര്‍ത്തല്‍ നീട്ടാമെന്നും സഖ്യസേന അറിയിച്ചിരുന്നു. 
അതേ സമയം ശക്തമായി തിരിച്ചടിക്കുമെന്ന് സഖ്യസേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചക്ക് 12 വരെയാണ് വെടിനിര്‍ത്തല്‍ സമയം.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.