റിയാദ്: മൊബൈല്‍ കടകളില്‍ നൂറു ശതമാനം സൗദിവത്കരണം ഏര്‍പ്പെടുത്തിയതിന് ശേഷം നിയമലംഘകരെ കണ്ടത്തെുന്നതിന് തൊഴില്‍ വകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. സൗദി ജീവനക്കാരെ നിയമിക്കുന്നതില്‍ വീഴ്ച വരുത്തിയ 1207 കടകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ട കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു.
മൊത്തത്തില്‍ 1345 കടകളിലാണ് ചെറുതും വലുതുമായ ക്രമക്കേടുകള്‍ കണ്ടത്തെിയത്. തൊഴില്‍ വകുപ്പിന്‍െറ നേതൃത്വത്തില്‍ പരിശോധന തുടങ്ങിയതിന് ശേഷം സൗദിവത്കരണത്തില്‍ വീഴ്ച വരുത്തിയ 1079 കടകളാണ് അടച്ചു പൂട്ടിയത്. കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ പരിശോധന നടന്നത്. 2257 സ്ഥാപനങ്ങളിലാണ് ഇവിടെ ഉദ്യോഗസ്ഥരത്തെിയത്. 88 കടകള്‍ ഇതുവരെയായി അടച്ചു പൂട്ടി. മക്കയില്‍ 2312 പരിശോധനയില്‍ സൗദികളെ നിയമിക്കാത്ത 286 കടകളാണ് അടപ്പിച്ചത്. റിയാദില്‍ 1855 കടകളില്‍ ഉദ്യോഗസ്ഥരത്തെി. 270 സ്ഥാപനങ്ങള്‍ അടപ്പിച്ചു. ഖസീമില്‍ 1363 കടകളില്‍ നടത്തിയ പരിശോധനയില്‍ 102 എണ്ണം അടച്ചു പൂട്ടി. തൊഴില്‍ വകുപ്പിന് പുറമെ ആഭ്യന്തരം, വാര്‍ത്താ വിനിമയം, വാണിജ്യം, തദ്ദേശം എന്നീ വകുപ്പുകള്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ തൊഴില്‍ മന്ത്രാലയത്തെ അറിയിക്കണമെന്ന് ഒൗദ്യോഗിക വക്താവ് അബ അല്‍ ഖൈല്‍ അഭ്യര്‍ഥിച്ചു. 19911 എന്ന ടോള്‍ ഫ്രീ നമ്പറിലോ https://rasd.ma3an.gov.sa എന്ന വെബ്സൈറ്റിലോ പരാതി നല്‍കാം. പരാതി നല്‍കുന്നവര്‍ക്ക് നിയമലംഘകരില്‍ നിന്ന് ഈടാക്കുന്ന പിഴ സംഖ്യയുടെ 10 ശതമാനം നല്‍കുമെന്ന പ്രഖ്യാപനവും അടുത്തിടെ തൊഴില്‍ വകുപ്പ് നടത്തിയിരുന്നു. ഇതനുസരിച്ച് 870 പേരാണ് തൊഴില്‍ വകുപ്പിനെ പരാതി അറിയിച്ചത്. നിയമലംഘകരെ കണ്ടത്തെുന്നതിന് പൊതുജന പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനാണ് പാരിതോഷികം പ്രഖ്യാപിച്ചത്. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നതെന്നാണ് രണ്ടാഴ്ചക്കുള്ളില്‍ ലഭിച്ച പരാതികളുടെ എണ്ണം സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.