റിയാദ്: സൗദി യുവതി, യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ ഊര്‍ജിത നടപടികളുമായി തൊഴില്‍ വകുപ്പ് മുന്നോട്ടു പോകുന്നു. വ്യത്യസ്തമായ പദ്ധതികളാണ് ഇതിനായി തൊഴില്‍, സാമൂഹിക മന്ത്രി ഡോ. മുഫര്‍റജ് ഹഖബാനിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. അഭ്യസ്ഥവിദ്യരായവര്‍ക്കായി നിരവധി അവസരങ്ങളാണ് തുറന്നിട്ടിരിക്കുന്നത്. മാനവ വിഭവശേഷി വകുപ്പും സാങ്കേതിക പരിശീലന വിഭാഗവും സംയുക്തമായാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവശ്യമായ പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. തങ്ങളുടെ കഴിവും യോഗ്യതക്കുമനുസരിച്ച തൊഴിലുകള്‍ കണ്ടത്തെുന്നതിന് തൊഴില്‍ വകുപ്പിന് കീഴില്‍ തുടങ്ങിയ ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ 35000 ഉദ്യോഗാര്‍ഥികളാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റിയാദ്, ജിദ്ദ, ദമ്മാം, മക്ക, ത്വാഇഫ് എന്നിവിടങ്ങളിലാണ് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ക്ക് ആവശ്യമായ തൊഴില്‍ കണ്ടത്തെുകയെന്ന ഉത്തരവാദിത്തം മാനവ വിഭവ ശേഷി വകുപ്പ് ഏറ്റെടുത്തു കഴിഞ്ഞു. 35000 പേര്‍ക്കാണ് ഇതിലൂടെ തൊഴില്‍ ലഭ്യമാകാന്‍ പോകുന്നത്. വ്യവസായ മേഖലകളില്‍ യുവാക്കള്‍ക്ക് ആവശ്യമായ പരിശീലനവും സമാന്തരമായി നടക്കുന്നുണ്ട്.
പ്ളാസ്റ്റിക് വ്യവസായ മേഖലയിലെ പരിശീലന കോഴ്സ് പൂര്‍ത്തിയാക്കിയ 249 ബിരുദദാരികള്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തിലാണ് ബിരുദദാനം നടന്നത്. ആധുനിക രീതിയിലുള്ള പരിശീലനമാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരിക്കുന്നത്. പ്ളാസ്റ്റിക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് വൈകാതെ ജോലി നല്‍കുമെന്ന് തൊഴില്‍ മന്ത്രി പ്രഖ്യാപിച്ചു. വന്‍കിട കമ്പനികളെല്ലാം സ്വദേശി യുവതി, യുവാക്കള്‍ക്ക് പരിശീലനം നല്‍കാനായി തൊഴില്‍ വകുപ്പിനൊപ്പം കൈകോര്‍ക്കുന്നു എന്നതും ശ്രദ്ധേയമാണ്.
വിദേശികളുടെ ആധിപത്യമുള്ള മേഖലകളില്‍ ഘട്ടം ഘട്ടമായി സ്വദേശികളെ നിയമിക്കുന്ന എന്നതാണ് ഇതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. എല്ലാവര്‍ക്കും ജോലി എന്ന ലക്ഷ്യത്തോടെ തൊഴില്‍ വകുപ്പ് സംഘടിപ്പിച്ച സാമൂഹിക സംവാദം എന്ന പരിപാടിയും ശ്രദ്ധേയമായ ചുവടുവെപ്പാണ്. റിയാദില്‍ സമാപിച്ച ഈ പരിപാടിയില്‍ വന്‍കിട കമ്പനികളുടെ പ്രതിനിധികളും നിരവധി തൊഴിലന്വേഷകരും പങ്കെടുത്തു. വിഷന്‍ 2030ന്‍െറ ഭാഗമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ഏത് മാര്‍ഗങ്ങളും സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ശില്‍പശാല സമാപിച്ചത്. ജൂണ്‍ മുതല്‍ മൊബൈല്‍ കടകളില്‍ പകുതി ജീവനക്കാരും സൗദികളാവണമെന്ന നിയമം നടപ്പാക്കാനുള്ള തീവ്ര യജ്ഞ പരിപാടികളും തൊഴില്‍ വകുപ്പിന് കീഴില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.