റിയാദ് വിമാനത്താവളത്തിലെ അഞ്ചാം ടെര്‍മിനല്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും

റിയാദ്: കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ആഭ്യന്തര ടെര്‍മിനല്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും. പുലര്‍ച്ചെ അഞ്ച് മണിക്ക് ഖുറയാത്തിലേക്ക് വിമാനം പുറപ്പെടുന്നതോടെ പ്രവര്‍ത്തനമാരംഭിക്കുന്ന പുതിയ ടെര്‍മിനല്‍ ഭാഗികമായാണ് പ്രവര്‍ത്തിക്കുക. ഉച്ചക്ക് ഒരുമണി വരെയാണ് തുടക്കത്തില്‍ പ്രവര്‍ത്തനമുണ്ടാവുക. ഖുറയ്യാത്ത്, ശറൂറ, അല്‍വജ്ഹ്, തുറൈഫ്, ഹുഫൂഫ് എന്ന അഞ്ച് ചെറു നഗരങ്ങളിലാണ് പുതിയ ടെര്‍മിനലില്‍ നിന്ന് തുടക്കത്തില്‍ സര്‍വീസ് നടത്തുക. 60 ശതമാനം പ്രവര്‍ത്തനമാരംഭിക്കുന്ന ടെര്‍മിനല്‍ 100 ശതമാനം പ്രവര്‍ത്തനക്ഷമമാവുന്നതോടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും പുതിയ ടെര്‍മിനലില്‍ നിന്ന് സര്‍വീസ് ഉണ്ടായിരിക്കും.
നിലവില്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന സൗദി എലര്‍ലൈന്‍സ്, നാസ് എയര്‍ എന്നീ കമ്പനികളുടെ വിമാനങ്ങളാണ് പുതിയ ടെര്‍മിനലില്‍ എത്തുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.