മദീന: അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സുഹൃത്തിനെ വെടിവെച്ചുകൊന്ന് മരുഭൂമിയില്‍ കുഴിച്ചുമൂടിയ യുവാവിനെ പൊലീസ് പിടികൂടി. കഴിഞ്ഞയാഴ്ച മദീന പ്രവിശ്യയിലായിരുന്നു സംഭവം. മകനെ ദിവസങ്ങളായി കാണാനില്ളെന്ന് കാട്ടി രക്ഷിതാക്കള്‍ പൊലീസിനെ സമീപിച്ചതോടെയാണ് കൊലപാതകത്തിന്‍െറ ചുരുളഴിഞ്ഞത്. മകന്‍െറ തിരോധാനത്തില്‍ അടുത്ത രണ്ടു സുഹൃത്തുക്കളെ സംശയമുണ്ടെന്നും അവര്‍ സൂചിപ്പിച്ചിരുന്നു. ഇതിലൊരാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ അയാള്‍ കുറ്റം സമ്മതിച്ചു. തന്‍െറ സ്വകാര്യ പിസ്റ്റള്‍ കൊണ്ട് വെടിവെച്ചുകൊന്നതായും മൃതദേഹം രഹസമായി മരുഭൂമിയില്‍ കുഴിച്ചുമൂടിയതായും ഇയാള്‍ വെളിപ്പെടുത്തി. മൃതദേഹം കുഴിച്ചിട്ട സ്ഥലവും പൊലീസിന് കാട്ടിക്കൊടുത്തു.
കൊലപാതകത്തിന്‍െറ കാരണം വിശദമായി അന്വേഷിക്കാന്‍ പ്രതിയെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.