റിയാദ്: ലോകത്തിലെ ഏറ്റവും വലിയ സൈനിക പരിശീലനങ്ങളിലൊന്നായ ‘എഫിസ് 2016’ല്‍ പങ്കെടുക്കാന്‍ സൗദിയുടെ വ്യോമ, നാവിക സേന തുര്‍ക്കിയിലത്തെിയതായി ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സി അറിയിച്ചു. അങ്കാറക്കും തുര്‍ക്കി തീര നഗരമായ ഇര്‍മീസിനുമിടക്കുള്ള 522 കി.മീറ്റര്‍ വ്യാപ്തിയില്‍ നടക്കുന്ന പരിശീലനത്തില്‍ തുര്‍ക്കിക്ക് പുറമെ അമേരിക്ക, ജര്‍മനി, അസര്‍ബൈജാന്‍, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങി 11 രാജ്യങ്ങള്‍ പങ്കെടുക്കും. സൗദിയുടെ യുദ്ധക്കപ്പലുകലുും ടൊര്‍നാഡോ യുദ്ധ വിമാനങ്ങളും പരിശീലനത്തിനായി അങ്കാറയില്‍ എത്തിച്ചേര്‍ന്നതായി സൗദി നാവിക സേന മേധാവി അലി ബിന്‍ മുഹമ്മദ് അശ്ശഹ്രി പറഞ്ഞു. പരിശീലനത്തിന്‍െറ മുന്നോടിയായി 40ലധികം വരുന്ന സൈനിക മേധാവികള്‍ കഴിഞ്ഞ ദിവസം തുര്‍ക്കിയിലത്തെിയിരുന്നു. വ്യോമ, നാവിക സേനയിലെ വന്‍ പട ശനിയാഴ്ചയാണ് എത്തിയത്.
വ്യോമ സേനയെ സൈനിക അറ്റാഷെ ഖാലിദ് ബിന്‍ ഹുസൈന്‍ അല്‍അസ്സാഫ് അങ്കാറയിലും നാവിക സേനയെ അലി അശ്ശഹ്രി ഇര്‍മീസിലും സ്വീകരിച്ചു. ലോകസമാധാനത്തിനും രാഷ്ട്രീയ സുസ്ഥിരതക്കും അനിവാര്യമായ ഫീല്‍ഡ് പരിശീലനം എന്നാണ് സൈനിക പരിശലനത്തെ അലി അശ്ശഹ്രി വിശേഷിപ്പിച്ചത്. മേഖലയില്‍ തീവ്രവാദ ശക്തികള്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ശക്തിപ്രകടനം അനിവാര്യമാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സൈനികര്‍ പങ്കെടുക്കുന്ന പരിശീലനം സൗദിക്ക് നല്ല അനുഭവ സമ്പത്തായിരിക്കുമെന്നും അശ്ശഹ്രി കൂട്ടിച്ചേര്‍ത്തു. സൗദിയുടെ വിവിധ മേഖലയില്‍ നിന്നുള്ള സൈനികള്‍ പരിശീലന സംഘത്തിലുണ്ട്. കര, കടല്‍, വായു മാര്‍ഗമുള്ള അഭ്യാസ പ്രകടനങ്ങള്‍ അരങ്ങേറും. മേയ് മാസാവസാനം വരെ നീളുന്ന പരിശീലനം വിപുലമായ സൈനിക പ്രകടനത്തോടെയാണ് സമാപിക്കുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.