ബഹ്റൈനില്‍ നിന്ന് സൗദിയിലത്തെി മരിച്ച മലയാളിയുടെ മൃതദേഹം നാളെ നാട്ടിലത്തെും

റിയാദ്: ബഹ്റൈനില്‍ നിന്ന് ജോലിയുടെ ഭാഗമായി സൗദി അറേബ്യയിലത്തെി ഹൃദയാഘാതം മൂലം ട്രെയിലറിനുള്ളില്‍ മരിച്ച എറണാകുളം കുറുപ്പംപടി വേങ്ങൂര്‍ സ്വദേശി താന്നിക്കോട് എല്‍ദോ പൗലോസിന്‍െറ (44) മൃതദേഹം തിങ്കളാഴ്ച സ്വദേശത്തത്തെും. റിയാദില്‍ നിന്ന് ഞായറാഴ്ച വൈകിട്ട് നാലിന് ഇത്തിഹാദ് വിമാനത്തിലാണ് കൊണ്ടുപോകുന്നത്. ബഹ്റൈനിലെ ഫ്രാങ്കല്‍ കാര്‍ഗോ കമ്പനിയില്‍ ട്രൈലര്‍ ഡ്രൈവറായിരുന്നു എല്‍ദോ. കാര്‍ഗോ സാധനങ്ങളുമായി റിയാദിലേക്ക് പുറപ്പെട്ട ഇയാള്‍ ഈ മാസം 18നാണ് ദമ്മാം-റിയാദ് റൂട്ടില്‍ സാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മരിച്ചത്. സുഹൃത്തായ നൗഷാദിന്‍െറ ട്രൈലറിനോടൊപ്പമാണ് എല്‍ദോയും വന്നത്. രണ്ട് വാഹനങ്ങളും രാത്രിയില്‍ ഹൈവേക്ക് സമീപം പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തി ഉറങ്ങാന്‍ കിടന്നു. രാവിലെ സമയമേറെ കഴിഞ്ഞിട്ടും എല്‍ദോ ഉണരാത്തതിനെ തുടര്‍ന്ന് നൗഷാദ് ചെന്നു നോക്കിയപ്പോഴാണ് മരിച്ച് കിടക്കുന്നത് കണ്ടത്. ഉടന്‍ സാദ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും പൊലീസ് എത്തി മൃതദേഹം റൂമ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയുമായിരുന്നു. സൗദിയിലേക്ക് പുറപ്പെട്ട തങ്ങളുടെ ഡ്രൈവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണമെന്ന് കമ്പനിയധികൃതര്‍ ആവശ്യപ്പെട്ടത് പ്രകാരം നോര്‍ക സൗദി കണ്‍സള്‍ട്ടന്‍റ് ശിഹാബ് കൊട്ടുകാടും നാട്ടിലെ കുടുംബാംഗങ്ങളുടെ ആവശ്യത്തെ തുടര്‍ന്ന് റിയാദിലെ പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ പ്രവര്‍ത്തകരും റിയാദില്‍ വ്യാപകമായി അന്വേഷിച്ചിട്ടും ദിവസങ്ങളോളം വിവരമൊന്നും കിട്ടിയില്ല. ഒടുവില്‍ സാദ് പൊലീസ് സ്റ്റേഷന്‍ പരിധി വരെ വാഹനമത്തെിയെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ശിഹാബ് കൊട്ടുകാട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് മൃതദേഹം റൂമയിലെ ആശുപത്രി മോര്‍ച്ചറിയിലുണ്ടെന്ന് സ്ഥിരീകരിച്ചു. പിന്നീട് റിയാദിലെ ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുവരികയും നാട്ടില്‍ അയക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയുമായിരുന്നു. മത്തായി പൗലോസാണ് പിതാവ്. മറിയാമ്മ അമ്മയും. ഭാര്യ: ജീന എല്‍ദോ.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.