തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

അല്‍അഹ്സ: തിരുവനന്തപുരം പിരപ്പന്‍കോട് സ്വദേശി അല്‍അഹ്സയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കല്ലുവെട്ടാംകുഴി വീട്ടില്‍ ജയകുമാര്‍ (52) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ദമ്മാം വിമാനത്താവളത്തില്‍ നിന്ന് സുഹൃത്തിനെ കൊണ്ടുവരാന്‍ കാറോടിച്ച് പോകുന്നതിനിടെയാണ് നെഞ്ചുവേദനയുണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നവോദയ മുബാറസ് യൂനിറ്റ് മുന്‍ സെക്രട്ടറിയും മേഖല കമ്മിറ്റി അംഗവുമാണ്. 20 വര്‍ഷമായി സൗദിയിലുണ്ട്. സദാനന്ദന്‍ -തങ്കമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: അനിത. മക്കള്‍: ദിവ്യ, ധന്യ. മൃതദേഹം നാട്ടിലത്തെിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നവോദയ നേതൃത്വം നല്‍കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.