പുസ്തകക്കൂട്ടങ്ങളുടെ  മേളക്ക് നാളെ വിളക്കണയും 

റിയാദ്: അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് വായനയുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്ന് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പുസ്തകങ്ങളുടെ ഉത്സവമൊരുക്കിയ റിയാദ് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ശനിയാഴ്ച വിളക്കണയും. ‘വായനക്ക് വയസ്സാകില്ളെന്ന‘ തലക്കെട്ടില്‍ സംഘടിപ്പിച്ച പ്രദര്‍ശനം അക്ഷരാര്‍ഥത്തില്‍ അക്ഷരങ്ങള്‍ക്ക് മരണമില്ളെന്ന് കടും വര്‍ണത്തില്‍ അടയാളപ്പെടുത്തിയാണ് വിട പറയുന്നത്. ബാല സാഹിത്യങ്ങളും ചരിത്ര രചനകളും നോവലുകളും ചെറുകഥകളും യാത്ര വിവരണങ്ങളും ആത്മ കഥകളുമൊക്കെ വിവിധ സംസ്കാരങ്ങളുടെയും ഭാഷകളുടെയും അതിര്‍ വരമ്പുകള്‍ ഭേദിച്ച് റിയാദിലത്തെി. ലോകത്തെ എണ്ണം പറഞ്ഞ എഴുത്തുകാരുടെ രചനകളുടെയെല്ലാം അറബി പരിഭാഷകളുണ്ടെന്നാണ് മേളയുടെ ഏറ്റവും വലിയ പ്രത്യേകത. ആയിരത്തോളം പ്രസാധകരാണ് സൗദിയിലെ ഏറ്റവും വലിയ അക്ഷരമേളക്കത്തെിയത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് അക്ഷര പ്രേമികള്‍ റിയാദ് അന്താരാഷ്ട്ര പ്രദര്‍ശന ഹാളിലേക്ക് ഒഴുകി. വാഹന തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക സംവിധാനമാണ് സംഘാടകര്‍ ഒരുക്കിയത്. വാഹനം പുറത്ത് നിര്‍ത്തി പ്രദര്‍ശന നഗരിയിലത്തൊന്‍ സാപ്റ്റ്കോ ബസുകളുടെ സൗജന്യ ചെയിന്‍ സര്‍വീസ് തന്നെ ഏര്‍പ്പെടുത്തി. പുസ്തകങ്ങള്‍ വാങ്ങാന്‍ കൗണ്ടറില്‍ പ്രത്യേക ട്രോളികളും പുറത്ത് നിര്‍ത്തിയ വാഹനങ്ങളിലത്തെിക്കാന്‍ ഉന്തുവണ്ടികളും ഒരുക്കിയാണ് അധികൃതര്‍ സന്ദര്‍ശകരെ വരവേറ്റത്. യമനില്‍ സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന സൈനിക നടപടികള്‍ വര്‍ണക്കൂട്ടുകളിലേക്ക് ആവാഹിച്ച ചിത്ര പ്രദര്‍ശനം പ്രദര്‍ശന നഗരിയുടെ ചുവരുകളെ അലങ്കരിച്ചു. വിവിധ ചിത്രകാരന്മാര്‍ വരച്ച സല്‍മാന്‍ രാജാവിന്‍െറ ചിത്രങ്ങളും കൗതുക കാഴ്ചയായിരുന്നു. ലക്ഷക്കണക്കിന് റിയാലിന്‍െറ പുസ്തകങ്ങളാണ് വിറ്റഴിഞ്ഞത്. ഇന്ത്യയില്‍ മലയാളത്തിന്‍െറ സാന്നിധ്യമായി ഇത്തവണയും ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് (ഐ.പി.എച്ച്) മേളക്കത്തെി. സ്വന്തം പ്രസിദ്ധീകരണങ്ങള്‍ക്ക് പുറമെ മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ ഏറ്റവും പുതിയ കൃതികളും ഐ.പി.എച്ച് പവലിയനിലുണ്ട്. 
ഇന്ത്യയില്‍ നിന്നുള്ള പ്രസാധനാലയത്തെ മാധ്യമ പ്രവര്‍ത്തകരും നഗരിയിലത്തെുന്നവരും കൗതുകത്തോടെയാണ് സന്ദര്‍ശിക്കുന്നത്. ഇംഗ്ളീഷിലും അറബിയിലുമുള്ള പുസ്തകങ്ങളാണ് ഇവിടെയത്തെുന്ന അറബികള്‍ പ്രധാനമായും തേടുന്നത്. ഇന്ത്യയില്‍ നിന്നുള്ള ചരിത്ര ഗ്രന്ഥങ്ങളും മൊഴിമാറ്റം നടത്തിയ രചനകളുമാണ് തങ്ങള്‍ തേടുന്നതെന്നും അത്തരം പുസ്തകങ്ങള്‍ എത്തിക്കാന്‍ നിങ്ങളുടെ നാട്ടില്‍ നിന്നുള്ള പ്രസാധകര്‍ ശ്രദ്ധിക്കണമെന്നുമാണ് ഐ.പി.എച്ച് പവലിയന്‍ സന്ദര്‍ശിച്ച സൗദി പുസ്തകപ്രേമികളിലൊരാള്‍ അഭിപ്രായപ്പെട്ടത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.