Posted On
date_range Updated On
date_range നാലുപതിറ്റാണ്ട് ദമ്മാമില്‍ കഴിഞ്ഞ പ്രവാസി മരിച്ചു
ദമ്മാം: നാലു പതിറ്റാണ്ടു കാലം ദമ്മാമില്‍ പ്രവാസ ജീവിതം നയിച്ച തൃശൂര്‍ സ്വദേശി മരിച്ചു. തൃശൂര്‍, പാനായികുളം, കോലങ്ങാട്ടുപറമ്പില്‍ അബ്ദുല്‍ ജബ്ബാര്‍ എന്ന ബാവ ജവഹര്‍ (62) ആണ് മരിച്ചത്. ഒന്നര മാസത്തിലധികമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
അല്‍ മുവാസത്ത് ആശുപത്രിയിലായിരുന്നു മരണം.
പഴയകാല ശര്‍ബത്തലി കോള്‍ഡ് സ്റ്റോറിലെ ജീവനക്കാരനായിരുന്നു. സ്പെയര്‍പാര്‍ട്സ് കട നടത്തി വരികയായിരുന്നു. ചികിത്സാവശ്യാര്‍ത്ഥം ഭാര്യയോടൊപ്പം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അസുഖം മൂര്‍ഛിക്കുന്നത്.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നിയമ നടപടികള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ഷാജി വയനാടിന്‍െറ നേതൃത്തില്‍ പുരോഗമിക്കുന്നു.
ഭാര്യ സാജിത. മൂന്നു പെണ്‍മക്കളില്‍ ഒരാള്‍ നാട്ടിലും മറ്റു രണ്ടു പേര്‍ ദുബൈയിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.