മദീന: മദീന സന്ദര്‍ശിക്കുന്ന സല്‍മാന്‍ രാജാവ് 500 കോടി റിയാലിന്‍െറ വികസന, സേവന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ദേശീയ പരിവര്‍ത്തന പദ്ധതിയുടെയും ഭാഗമായുള്ള വികസന പ്രവര്‍ത്തകനങ്ങള്‍ക്ക് കീഴിലാണ് ഇത് നടപ്പാക്കുന്നത്. വിദ്യാഭ്യാസ മേഖലയിലാണ് കൂടുതല്‍ വന്‍ പദ്ധതികള്‍ വരുന്നത്. ഇസ്ലാമിക് യൂനിവേഴ്സിറ്റിക്ക് കീഴില്‍ മാത്രം 843 ദശലക്ഷം റിയാലിന്‍െറ പദ്ധതികളാണ് നടപ്പാക്കുന്നത്. മറ്റു വിദ്യാഭ്യാസ മേഖലകളിലായി 241 ദശലക്ഷം റിയാലിന്‍െറ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ജല വിതരണം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി 235 ദശലക്ഷം റിയാലിന്‍െറ ജല വിതരണ ടാങ്കുകള്‍ സ്ഥാപിക്കും. ത്വയ്യിബ യൂനിവേഴ്സിറ്റിക്ക് കീഴില്‍ 693 ദശലക്ഷം റിയാലിന്‍െറ പദ്ധതികള്‍ വേറെയുമുണ്ട്. വിദ്യാഭ്യാസം കഴിഞ്ഞാല്‍ പിന്നീട് വൈദ്യൂതി രംഗത്താണ് കൂടുതല്‍ തുക ചെലവഴിക്കുന്നത്. 100 കോടി റിയാലിന്‍െറ റിയാലിന്‍െറ പവര്‍ സ്റ്റേഷനുകളും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. മദീന ജനറല്‍ ആശുപത്രിയുടെ സൗകര്യങ്ങള്‍ വിപുലമാക്കും. 500 കിടക്കകളുടെ സൗകര്യം ഇവിടെ ഏര്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. 415 ദശലക്ഷമാണ് ആശുപത്രി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുക. മദീന നഗരസഭക്ക് കീഴിലും വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിലുള്‍പ്പെടും. രാജാവിന്‍െറ മദീന സന്ദര്‍ശന വേളയിലാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.