ഇന്ത്യന്‍ ജയിലില്‍ സൗദികള്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ശരിയല്ളെന്ന്

ജിദ്ദ: ഇന്ത്യയിലെ ജയിലില്‍ രണ്ട് സൗദികള്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത ന്യൂഡല്‍ഹിയിലെ സൗദി അംബാസഡര്‍ സഊദ് അല്‍സാത്വി നിഷേധിച്ചു. ആസാം മണിപ്പൂര്‍ പട്ടണത്തിലെ ഒരു ജയിലില്‍ രണ്ട് സൗദികള്‍ കൊല്ലപ്പെട്ടുവെന്ന് ചില ഇന്ത്യന്‍ പത്രങ്ങളില്‍ വന്ന വാര്‍ത്തയാണ് സൗദി അംബാഡര്‍ നിഷേധിച്ചത്. വാര്‍ത്ത പൂര്‍ണമായും ശരിയല്ളെന്ന് അംബാസഡര്‍ സൗദി പ്രാദേശിക പത്രത്തോട് പറഞ്ഞു. വിവരമറിഞ്ഞ ഉടനെ ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെടുകയും മണിപ്പൂരിലെ ജയിലുണ്ടായ കലഹത്തില്‍ കൊല്ലപ്പെട്ടത് സൗദികളെല്ലന്ന് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ജയിലുകളില്‍ സൗദികളായ ആരുമില്ളെന്നും അദ്ദേഹം പറഞ്ഞു. ജയിലിലെ ചില ഇന്ത്യന്‍ തടവുകാരുമായുള്ള കലഹത്തില്‍ രണ്ട് സൗദികള്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത  കഴിഞ്ഞ ദിവസമാണ് ചില ഇന്ത്യന്‍ പത്രങ്ങളില്‍ വന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.