??????? ????? ??????? ???????????? ????????????????

മാതാവ് കുട്ടികളെ വീടിനുള്ളില്‍ തടഞ്ഞുവെച്ചു; തൊഴില്‍ വകുപ്പ് മോചിപ്പിച്ചു

മദീന: മതിയായ ഭക്ഷണമോ, ആരോഗ്യ പരിരക്ഷയോ നല്‍കാതെ വീടിനുള്ളില്‍ മാതാവ് തടഞ്ഞുവെച്ച കുട്ടികള്‍ക്ക് തൊഴില്‍ സാമൂഹിക, ക്ഷേമ മന്ത്രാലയത്തിന്‍െറ സാന്ത്വനം. മദീനയിലെ ഖൈബര്‍ മേഖലയിലാണ് സംഭവം. വീടിനുള്ളില്‍ ഒരാണ്‍കുട്ടിയേയും രണ്ട് പെണ്‍കുട്ടികളേയും ഭക്ഷണമോ ചികിത്സയോ നല്‍കാതെ പീഡിപ്പിക്കുന്ന വിവരം ഓണ്‍ലൈന്‍ പത്രമാണ് പുറംലോകത്ത് എത്തിച്ചത്. മാതാവിന്‍െറ പീഡനം കുട്ടികളെ മാനസികവും ശാരീരികവുമായി വല്ലാതെ തളര്‍ത്തുകയും ധാരാളം പ്രയാസങ്ങള്‍ ഉണ്ടാക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. സംഭവം പുറത്തായതോടെയാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ഇടപെട്ടത്. കുട്ടികളുടെ ദുരവസ്ഥ അറിഞ്ഞ ഉടനെ മദീനയിലെ ബന്ധപെട്ട ഉദ്യോഗസ്ഥര്‍ക്ക് വിഷയം കൈമാറുകയും സ്ഥലത്തത്തെി ആവശ്യമായ നടപടി കൈകൊള്ളാന്‍ നിര്‍ദേശിച്ചിരുന്നതായും മന്ത്രാലയ വക്താവ് ഖാലിദ് അബാ അല്‍ ഖൈല്‍ വ്യക്തമാക്കി. ആണ്‍കുട്ടിയെ മദീനയിലെ പുനരധിവാസ കേന്ദ്രത്തിലത്തെിച്ച് മെഡിക്കല്‍ സംഘത്തിന്‍െറ മേല്‍നോട്ടത്തില്‍ പരിശോധന നടത്തി വേണ്ട ചികിത്സ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പെണ്‍കുട്ടികളെ മദീനയിലെ സാമൂഹിക സുരക്ഷ യുനിറ്റിനു കീഴില്‍ താമസിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. കുട്ടികളെ സംരക്ഷിക്കാനും അവരെ കാര്യങ്ങള്‍ നോക്കാനും മാതാവ് തയ്യാറായിരുന്നില്ളെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
മാതാവിനെ കസ്റ്റഡിയിലെടുത്ത് പ്രോസിക്യൂഷന് മുമ്പാകെ ഹാജറാക്കിയിട്ടുണ്ട്. വിഷയം സൂക്ഷ്മമായി പരിശോധിക്കും.
കുട്ടികളുടെ സംരക്ഷണ നിയമപ്രകാരം വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകും ഇങ്ങനെയുള്ള പീഡനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മന്ത്രാലയത്തിന് കീഴിലെ സെന്‍ററിലേക്ക് വിവരമറിയിക്കണമെന്ന് സാമുഹിക വികസന മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.