????????? ??? ????????? ????????

30 ദശലക്ഷം പക്ഷികളെ ഉല്‍പാദിപ്പിച്ച് തബൂക്കിലെ കാട വളര്‍ത്തു കേന്ദ്രം

തബൂക്ക്: വര്‍ഷത്തില്‍ 30 ദശ ലക്ഷം പക്ഷിക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിച്ചുകൊണ്ട് തബൂക്കിലെ കാട വളര്‍ത്തു കേന്ദ്രം ശ്രദ്ധയാകര്‍ഷിക്കുന്നു. മധ്യപൗരസ്ത്യ മേഖലയിലെ ആദ്യ സമ്പൂര്‍ണ കാട ഉല്‍പാദന കേന്ദ്രം കൂടിയാണിത്.
1984ലാണ് തബൂക്ക് പട്ടണത്തിന്‍െറ 30 കിലോമീറ്റര്‍ ചുറ്റളവില്‍ ഇത് സ്ഥാപിച്ചത്. 2013-ല്‍ ഇത് വികസിപ്പിക്കുകയും ചെയ്തു. കാട ഉല്‍പാദന രംഗത്തെ നൂതനമായ സംവിധാനങ്ങളോട് കൂടിയതാണിത്.  ഈ മേഖലയില്‍ ഏറ്റവും വലിയ പദ്ധതിയാണ് തബൂക്കിലെ കേന്ദ്രമെന്ന് ആസ്ട്രാ ഫാം ഓപറേഷന്‍ മേധാവി എന്‍ജിനീയര്‍ അഹ്മദ് കമാല്‍ പറഞ്ഞു.
കാട കുഞ്ഞുങ്ങളുടെ ഉല്‍പാദനത്തിനും സംസ്കരണത്തിനും നൂതന സംവിധാനങ്ങളാണുള്ളത്. 95000 കുഞ്ഞുങ്ങളെ ദിനേന ഉല്‍പാദിപ്പിക്കാനും മണിക്കുറില്‍ 10000 പക്ഷികളെ ഭക്ഷണത്തിനായി സംസ്കരിക്കാന്‍ കഴിയുന്നതുമാണ് കേന്ദ്രം. വിവിധ ഇനത്തിലുള്ള കാടകള്‍ ഫാമിലുണ്ട്. ശീതികരിച്ച ഗോഡൗണ്‍ സൗകര്യവുമുണ്ട്. വിദഗ്ധരായ സംഘത്തിന്‍െറ മേല്‍നോട്ടത്തിലാണ് ഫാം പ്രവര്‍ത്തിക്കുന്നത്്. 25 ഓളം സൗദി യുവതികള്‍ ഇവിടെ ജോലിക്കായുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.